ഇങ്ങെത്തിപ്പോയി സംഗീത മഴ !!!
text_fieldsമനാമ: ആരാധകർ ആവേശത്തോടെ കാത്തിരുന്ന സംഗീതമഴ ഇങ്ങെത്തിപ്പോയി. രണ്ട് നാൾ അകലെ തിമിർത്ത് പെയ്യാനൊരുങ്ങുന്ന ഗാനവർഷത്തിൽ നനഞ്ഞ് കുതിരാൻ കാത്തിരിക്കുകയാണ് ബഹ്റൈനിലെ സംഗീതാരാധകർ.
മലയാള ഗാന ലോകത്ത് ഇതിനകം ഒരു തരംഗമായി മാറിയ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും ഒന്നിക്കുന്ന വേദിയിൽ മെന്‍റലിസത്തിെന്‍റ അസാധ്യ മാന്ത്രികതയുമായി ആദിയും ഒത്തുചേരുമ്പോൾ പവിഴ ദ്വീപ് ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷ രാവാണ് അനുഭവിക്കാൻ കഴിയുക.
രാപ്പകലില്ലാത്ത അധ്വാനത്തിെന്‍റയും ജോലി ഭാരത്തിെന്‍റയും സമ്മർദ്ദത്തിന് നടുവിൽ കഴിയുന്ന പ്രവാസികൾക്ക് സാന്ത്വനത്തിെന്‍റയും ആശ്വാസത്തിെന്‍റയും ചാറ്റൽമഴയായെത്തുന്ന 'റെയ്നി നൈറ്റ്' ഇതിനകം ബഹ്റൈനിൽ മുഖ്യ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. നേരത്തെതന്നെ ടിക്കറ്റ് സ്വന്തമാക്കി ഈ അപൂർവ്വാവസരത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ സംഗീത പ്രേമികൾ.
ബഹ്റൈൻ പാർലമെന്‍റ് അംഗവും മനുഷ്യാവകാശ സമിതി അധ്യക്ഷനുമായ അമ്മാർ അഹമ്മദ് അൽ ബന്നായിയുടെ മുഖ്യരക്ഷാധികാരത്തിൽ മെയ് 27ന് ക്രൗൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ ബഹ്റൈനിലെ ബിസിനസ്, സാമൂഹിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരിക്കും. പ്രമുഖ ടെലികോം സേവന ദാതാക്കളായ സെയ്ൻ ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
ഫാമിലി സോണിൽ നാല് പേർക്ക് 150 ദിനാറും കപ്പ്ൾ സോണിൽ രണ്ട് പേർക്ക് 75 ദിനാറും ഡയമണ്ട് സോണിൽ ഒരാൾക്ക് 50 ദിനാറും ഗോൾഡ് സോണിൽ ഒരാൾക്ക് 25 ദിനാറുമാണ് പരിപാടിയുടെ ടിക്കറ്റ് നിരക്ക്. www.wanasatime.com എന്ന വെബ്സൈറ്റിലൂടെയും +973 34619565 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.