ബഹ്റൈൻ-വെള്ളികുളങ്ങര; മുസ്ലിം അസോസിയേഷൻ രൂപവത്കരിച്ചു
text_fieldsമനാമ: ബഹ്റൈനിൽ പ്രവാസജീവിതം നയിക്കുന്ന വെള്ളികുളങ്ങരക്കാരുടെ കൂട്ടായ്മ നിലവിൽവന്നു. പ്രദേശത്തെ പ്രയാസം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും സർക്കാർ സർവിസുകളിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന രീതിയിലുള്ള വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുമാണ് സംഘടന പ്രവർത്തിക്കുക. അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശംസുദ്ദീൻ സ്വാഗതവും ജാഫർ നന്ദിയും പറഞ്ഞു.
ഹനീഫ, മജീദ്, ഫഹദ്, അസീസ്, കെ.പി. ഫിറോസ്, കെ.പി. ഉബൈസ്, പി.പി. നജീബ്, ഒ.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. സംഘടനയുടെ ഭാരവാഹികളായി ശംസുദ്ദീൻ വെള്ളികുളങ്ങര (പ്രസി), അബൂബക്കർ കെ.പി (ജന. സെക്ര), ജാഫർ കുനിക്കുതാഴ (ട്രഷ), ഹനീഫ പുതിയെടുത്ത്, മജീദ് നടേമ്മൽ (വൈ. പ്രസി). ഫഹദ് കാഞ്ഞിരാട്ട്, എം.കെ.പി. അസീസ് (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.