മുതുകാടിെൻറ ‘എംക്യൂബ്’: നിയാർക്ക് പ്രഖ്യാപനയോഗം സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ നെസ്റ്റ് ഇൻറർനാഷണൽ അക്കാദമി ആൻറ് റിസർച് സെൻററി (നിയാർക്ക്)നായി ൈശഖ് ഖാ ലിദ് ബിൻ ഹമദ് ആൽഖലീഫയുടെ രക്ഷാകർതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതൽ പ്രൊഫ.ഗോപിനാഥ് മുതുകാടും സംഘവും അവ തരിപ്പിക്കുന്ന പ്രചോദനാൽമക ജാലവിദ്യ പരിപാടിയായ ‘എംക്യൂബി’െൻറ പ്രഖ്യാപനയോഗം നടന്നു. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ടി.പി. നൗഷാദ് സ്വാഗതവും ജനറൽ കൺവീനർ ഹനീഫ് കടലൂർ നന്ദിയും പറഞ്ഞു. ട്രഷറർ അസീൽ അബ്ദുൾറഹ്മാൻ ചർച്ചകളുടെ ക്രോഡീകരണം നടത്തി.
ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡൻറ് പി.എൻ. മോഹൻരാജ്, ജനറൽ സെക്രട്ടറി എം.പി. രഘു, വനിതാവേദി പ്രസിഡൻറ് മോഹിനി തോമസ്, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണൻ, ഫ്രൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ജമാൽ നദ്‌വി, വൈസ് പ്രസിഡൻറ് സഇൗദ് റമദാൻ നദ്‌വി, ഒ.ഐ.സി.സി. വൈസ് പ്രസിഡൻറ് ലത്തീഫ് ആയഞ്ചേരി, കെ.എം.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി, കോഴിക്കോടൻസ് ജനറൽസെക്രട്ടറി എ.സി.എ. ബക്കർ, റഫീഖ് അബ്ദുല്ല, സലാം മമ്പാട്ടുമൂല എന്നിവരും, ബഹ്‌റൈൻ ഡിഫറൻറ് തിങ്കേഴ്‌സ്, ഹോപ്പ് ബഹ്‌റൈൻ, ഗ്ലോബൽ തിക്കോടിയൻസ്, നന്തി അസോസിയേഷൻ, ഹാർട്ട് ബഹ്‌റൈൻ, കൊയിലാണ്ടി കൂട്ടം, മണിയൂർ കൂട്ടായ്മ, ബ്ലഡ് ഡോണേഴ്സ് കേരള, മിവ കൊയിലാണ്ടി, പടവ് കുടുംബവേദി എന്നീ കൂട്ടായ്മകളുടെ പ്രതിനിധികളും നിയാർക്കിെൻറ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.