ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഹെൽത്ത് സെന്ററിൽ മരം നട്ടു
text_fieldsമനാമ: നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റിന്റെ (എൻ.ഐ.എ.ഡി) ആഭിമുഖ്യത്തിൽ നോർത്തേൺ ഗവർണറേറ്റിലെ ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഹെൽത്ത് സെന്ററിൽ തൈകൾ നട്ടു. മുനിസിപ്പൽ കാര്യ, കൃഷിമന്ത്രാലയത്തിന്റെയും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.
ബഹ്റൈൻ ബ്രാഞ്ച് പ്ലാന്റിങ് നഴ്സറിയാണ് തൈകൾ നൽകിയത്. ദേശീയ വനവത്കരണ കാമ്പയിന്റെ രണ്ടാം ഘട്ടമായ ഫോറെവർ ഗ്രീനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ സന്നിഹിതയായിരുന്നു.
ഹരിത ഇടങ്ങൾ വർധിപ്പിക്കുക, 2060 ഓടെ സീറോ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക തുടങ്ങിയ പദ്ധതികളെ പിന്തുണക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഹെൽത്ത് സെന്റർ, മസ്കർ അവന്യൂ പബ്ലിക് ട്രാൻസ്പോർട്ട് സ്റ്റേഷൻ എന്നിവയുടെ വളപ്പിലും മരങ്ങൾ നടും. വേപ്പ്, ചെമ്പരത്തി, മുല്ല, ബൊഗെയ്ൻവില്ല എന്നിവയാണ് നടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.