ചാരക്കേസ്: കൂടുതൽ വിവരങ്ങൾ അടുത്ത പുസ്തകത്തിൽ –നമ്പി നാരായണൻ
text_fieldsമനാമ: ചാരക്കേസിെൻറ പീഡന കാലയളവില്‍ തന്നെ ഏറ്റവുമധികം പിന്തുണച്ചത് പ്രവാസികളാണെന്ന് ഐ.എസ്.ആർ.ഒ മുൻ ശാസ് ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞു. വാര്‍ത്തകള്‍ കൃത്യമായി മനസിലാക്കാന്‍ പ്രവാസികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ ്ദേഹം കൂട്ടിച്ചേർത്തു. കേസിെൻറ വിശദാംശങ്ങൾ ഇനിയും പറയുന്നില്ല. ഇതുവരെ പറഞ്ഞതിനേക്കാള്‍ കാര്യങ്ങള്‍ ഉള്ള ിലുണ്ട്. അത് അടുത്ത പുസ്തകത്തില്‍ വിശദീകരിക്കും. എെൻറ ജീവിതകഥയുമായി ബന്ധപ്പെട്ട സിനിമ പണിപ്പുരയിലാണ്. അതിലൂടെ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും നമ്പി നാരായണൻ പറഞ്ഞു. കേരളീയ സമാജം പുസ്തകോത്സവത്തിൽ അതിഥിയായി എത ്തിയതായിരുന്നു അദ്ദേഹം.
അധ്യക്ഷ പ്രസംഗത്തിൽ, സമാജം വൈസ് പ്രസിഡൻറ് പി.എൻ.മോഹൻരാജ്, നമ്പി നാരായണൻ അനുഭവിച്ച ദുരിതങ്ങൾക്ക്, മലയാളികൾക്ക് വേണ്ടി മാപ്പ് ചോ ദിക്കുന്നതായി പറഞ്ഞു. ഇതിനോട് പ്രതികരിക്കവെ, മാപ്പ് പറയേണ്ടത് നിങ്ങളല്ലെന്നും കുറ്റം ചെയ്തവരാണെന്നും നമ്പി നാരായണൻ പറഞ്ഞു. തുടര്‍ന്ന് നടന്ന മുഖാമുഖം പരിപാടിയില്‍ ശ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ശാസ്ത്രവും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങളാണ് നമ്പി നാരായണനോട് ചോദിച്ചത്. െഎ.എസ്.ആർ.ഒയിലെ ഒൗദ്യോഗിക ജീവിത കാലത്ത് തിരക്കുകൾ കാരണം പലപ്പോഴും കുടുംബത്തെപോലും ശ്രദ്ധിക്കാനായിരുന്നില്ല. അത് കൊണ്ടാണ് പുസ്തകത്തിൽ താൻ നല്ലൊരു പിതാവോ ഭർത്താവോ അല്ലെന്ന് എഴുതിയതെന്ന് മോഡറേറ്റർ സജി മാർക്കോസിെൻറ വാക്കുകളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
‘നാസ’ജോലി വാഗ്ദാനവും യു.എസ് പൗരത്വവും വേണ്ടെന്നു െവച്ചതടക്കമുള്ള വിഷയങ്ങൾ പലർക്കും ഇഷ്ടക്കേടുണ്ടാക്കിയിരിക്കാം. തനിക്കെതിരെ പല ചരടുവലികളും ഉണ്ടായിട്ടുണ്ട്. എ.പി.ജെ.അബ്ദുൾ കലാമുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിെൻറ ജീവന്‍ രക്ഷിച്ച സംഭവം ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
മരണത്തിനപ്പുറമുള്ള യാതനകളാണ് സഹിക്കേണ്ടി വന്നത്. ഇനിയൊന്നും ഈ പ്രായത്തില്‍ ഭയക്കുന്നില്ല. റോക്കറ്റ് വിക്ഷേപിക്കുമ്പോൾ നടത്തുന്ന പൂജയെക്കുറിച്ചും ചോദ്യം ഉയർന്നു. ദൈവ ഭയമാണ് നമ്മളെ തെറ്റുകളിൽ നിന്ന് അകറ്റുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ വലിയ സ്വാതന്ത്ര്യമുള്ള സ്ഥലമാണ്. ആളുകളുടെ ബുദ്ധി കൃത്യമായി നാം ഉപയോഗിക്കുന്നില്ല. ദരിദ്ര രാജ്യങ്ങൾ എന്തിനാണ് റോക്കറ്റ് വിടുന്നത്, ആ കാശുകൊണ്ട് ദരിദ്രർക്ക് വീട് വെച്ചുകൂടെ എന്ന് സദസിൽ നിന്ന് ചോദ്യം ഉയർന്നപ്പോൾ, ഒറീസയിൽ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റ് മുൻകൂട്ടി അറിയാൻ സാധിച്ച കാര്യം അദ്ദേഹം ഒാർമിപ്പിച്ചു. ഇന്ത്യൻ നിർമ്മിത ഉപഗ്രഹം വഴിയാണ് അത് സാധിച്ചത്. ഇതുകൊണ്ട് മൂന്ന് ലക്ഷത്തോളം പേരെ രക്ഷിക്കാനായി. ഉപഗ്രഹ വിക്ഷേപണം കൊണ്ട് മാത്രമാണ് ഇത് സാധ്യമായതെന്ന് തിരിച്ചറിയണം^നമ്പി നാരായണൻ പറഞ്ഞു.
‘നാസ’യെപ്പോലെ ‘ഏസ’ എന്ന പേരിൽ ഒരു സ്ഥാപനം ഇന്ത്യയും ചൈനയും ഗൾഫ് രാജ്യങ്ങളും ചേർന്ന് തുടങ്ങിയാൽ, അതാകും ഇൗ രംഗത്തിലെ ലോകത്തിലെ ഏറ്റവും വലിയ മുന്നേറ്റം. അതിന്, അതത് രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങൾ തീരുമാനമെടുക്കേണ്ടതുണ്ട്. സൗരോർജം, കാറ്റ്, തിരമാല എന്നിവയിൽ നിന്നുള്ള ഉൗർജം വരുംകാലത്ത് കൂടുതൽ ഉപയോഗിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടര്‍ന്ന് നമ്പി നാരായണെൻറ ആത്മകഥയായ ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന പുസ്തകം അദ്ദേഹത്തിെൻറ കയ്യൊപ്പോടെ വാങ്ങിയാണ് പലരും മടങ്ങിയത്. നമ്പി നാരായണെൻറ മകള്‍ ഗീത അരുണും പരിപാടിയില്‍ സന്നിഹിതയായിരുന്നു. സെക്രട്ടറി എം.പി.രഘു, ഡി.സലീം, ഹരീഷ് മേനോൻ, ഷബിനി വാസുദേവ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.