നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
text_fieldsനമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
മനാമ: നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് -2025 എല്ലാ വർഷത്തെയുംപോലെ ഇത്തവണയും സംഘടിപ്പിച്ചു. അദ്ലിയയിലുള്ള ബാൻ താങ് സായി റസ്റ്റാറന്റിൽ വെച്ച് നടന്ന ചടങ്ങിൽ ബഹ്റൈനിലെ നിരവധി സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.
നൂറുകണക്കിന് പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്ത മീറ്റ് ശ്രദ്ധേയമായി. കാലുഷ്യത്തിന്റെ ഈ കെട്ട കാലത്ത് സ്നേഹത്തോടെ, സാഹോദര്യത്തോടെ തോളോടുതോൾ ചേർന്നുകൊണ്ട് എല്ലാവിഭാഗത്തെയും ഉൾപ്പെടുത്തി ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പ്രവാസലോകമാണ് മാതൃകയെന്ന് പ്രസിഡന്റ് ഷുഹൈബ് തിരുവത്ര അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി സജീർ കറുകമാട് സ്വാഗതം ആശ്വസിച്ചുകൊണ്ട് തുടങ്ങിയ പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷാജഹാൻ റിവർ വെസ്റ്റ് നന്ദി പ്രകാശിപ്പിച്ചു.
ചടങ്ങിൽ കേരള സമാജം മുൻ സെക്രട്ടറി ശ്രീ വീരമണി, ബഹ്റൈനിലെ മുതിർന്ന സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, തൃശൂർ പ്രസിഡന്റ് ഗഫൂർ കൈമംഗലം, സംഘടന മുൻ പ്രസിഡന്റ് ഫിറോസ് തിരുവത്ര, ബഹ്റൈൻ മലയാളി സെയിൽസ്മെൻ അസോസിയേഷൻ ഭാരവാഹി ആരിഫ് പോർകളം, നവ കേരള പ്രധിനിധി സുഹൈൽ ചാവക്കാട്, ഗ്ലോബൽ കൺവീനർ യൂസുഫ് അലി എന്നിവർ സംസാരിച്ചു.
അബ്ദുൽ ഗഫൂർ കരുവൻപൊയിൽ സദസ്സിന് റമദാൻ സന്ദേശം നൽകി. നൗഷാദ് അമാനത്ത്, ശാഹുൽ ഹമീദ്, സിറാജ്, അഭിലാഷ്, ഷമീർ, ഷഫീഖ്, ജാഫർ, റാഫി ഗുരുവായൂർ, ഗണേഷ്, റാഫി ചാവക്കാട്, വിജയൻ, അബ്ദുൽ റാഫി, നിഷിൽ, സമദ് ചാവക്കാട്, യൂസുഫ്, ഹിഷാം, എക്സിക്യൂട്ടിവ് അംഗങ്ങൾ, ഷാജഹാൻ, ഷുഹൈബ്, ഷിബു, ഫൈസൽ എന്നിവർ പരിപാടികൾക്ക് നേതൃത്വംകൊടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.