ശരീരം തളർന്ന നാണുവിനെ നാട്ടിലെത്തിച്ചു
text_fieldsമനാമ: ബഹ്റൈനിൽ തളർന്നുവീണ് ചികിത്സയിലായിരുന്ന മലയാളിയെ സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. ശരീരത്തിെൻറ ഒരുഭാഗം തളർന്നതിെന തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ പാനൂർ വലിയ പറമ്പത്ത് നാണുവിനെയാണ് (67) തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചത്. നാലു പതിറ്റാണ്ടായി മലിക്കിയയിലെ സ്വകാര്യ വ്യക്തിയുടെ പാലസിൽ തോട്ടപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് നാണുവിന് ജോലിക്കിടെ തലകറക്കമുണ്ടായത്. റൂമിൽ എത്തിച്ച് അൽപസമയത്തിനകം ശരീരത്തിെൻറ ഒരുഭാഗത്തിന് തളർച്ച അനുഭവപ്പെട്ടതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 ദിവസത്തെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ തിങ്കളാഴ്ച ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.
മലിക്കിയയിൽ ഗാർഡനറായി ജോലി ചെയ്യുന്ന പെരുമ്പടപ്പ് പുത്തൻപള്ളി അമീനാണ് സഹായിയായി നാണുവിനൊപ്പം നാട്ടിലേക്ക് പോയത്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഇദ്ദേഹത്തിന് തുടർ ചികിത്സക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. 41 വർഷമായി ബഹ്റൈനിൽ തോട്ടപ്പണിക്കാരനായി ജോലി ചെയ്യുന്ന നാണുവിന് കാര്യമായ നീക്കിയിരിപ്പൊന്നുമില്ല. ഇപ്പോൾ നാട്ടിൽനിന്ന് വന്നിട്ട് മൂന്നുവർഷമായി. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് നാണുവിെൻറ കുടുംബം. മൂത്തമകളെ കല്യാണം കഴിച്ചയച്ചു.
നാണുവിനെ നാട്ടിൽ അയക്കുന്നതിനും കൂടെ ആളെ അയക്കുന്നതിനുമെല്ലാം സ്പോൺസറുടെ ഭാഗത്തുനിന്ന് നല്ല സഹകരണമുണ്ടായെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. ഇദ്ദേഹത്തിെൻറ ചികിത്സക്കും നാട്ടിൽ അയക്കുന്നതിനുമായി െഎ.സി.ആർ.എഫ്, പ്രതിഭ ഹെൽപ്ലൈൻ, ബി.കെ.എസ്.എഫ് എന്നീ സന്നദ്ധ സംഘടനകൾ നേതൃത്വം നൽകി. സൽമാനിയ മെഡിക്കൽ ടീമിെൻറ സഹകരണവും നാണുവിെൻറ യാത്ര എളുപ്പമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.