Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2019 2:58 AM GMT Updated On
date_range 20 Aug 2019 2:58 AM GMTഇന്ത്യൻ പ്രധാനമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം ഇരുരാജ്യങ്ങളുടെയും സൗഹൃദം ശക്തമാക്കും
text_fieldsbookmark_border
മനാമ: ആഗസ്റ്റ് 24 ന് ബഹ്റൈനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഇന്ത്യ^ ബഹ്റൈൻ സ ഹകരണത്തിെൻറ നാഴികക്കല്ലാകും. വിവിധ സഹകരണ ചർച്ചകളിൽ ഏർപ്പെടുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിെൻറ സന്ദർശനം ഉജ്ജ്വലമാക്കാനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. ദ്വദിന സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇൗ പൊതുപരിപാടിയിൽ പെങ്കടുക്കാനുള്ള ഇന്ത്യൻ പ്രവാസികൾക്കായി ഒാൺലൈൻ രജിസ്ട്രേഷന് വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ദീർഘകാലത്തിനുശേഷം ബഹ്റൈൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. അതിനാൽ ഇൗ സന്ദർശനത്തെ ഇരുരാജ്യങ്ങളും പ്രാധാന്യത്തോടെയാണ് കാണുന്നത്. രൂപ ക്രഡിറ്റ് കാർഡ് ലോഞ്ചിങ്, ഖലീജ് അൽ ബഹ്റൈൻ ബേസിൻ എന്നിവയിലെ നിക്ഷേപം എന്നിവ സന്ദർശനവുമായി ബന്ധപ്പെട്ട പ്രധാന അജണ്ടയാവാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു.എ.ഇ സന്ദർശനത്തിനുശേഷമാണ് മോദി എത്തുന്നത്. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ വിരുന്ന്, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുമായി കൂടിക്കാഴ്ച, മനാമ ശ്രീകൃഷ്ണക്ഷേത്ര നവീകരണ ഉദ്ഘാടനം എന്നിവയാണ് മുഖ്യ പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story