നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസൺ; മത്സ്യബന്ധന മത്സരത്തിന് തുടക്കം
text_fieldsമനാമ: നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് എഡിഷന്റെ ഭാഗമായി നടക്കുന്ന മത്സരത്തിലും മത്സ്യബന്ധന മത്സരം തുടങ്ങി.
ബഹ്റൈൻ ഇൻഹെറിറ്റഡ് ട്രഡീഷനൽ സ്പോർട്സ് കമ്മിറ്റിയാണ് (മാവ്റൂത്ത്) സംഘടിപ്പിക്കുന്നത്. സ്പോർട്സ് സീസൺ സംഘാടക സമിതി, മത്സരത്തിൽ പങ്കെടുത്തവരുമായി ഹെയർ ഷ്തയ്യ് ദ്വീപിൽ കൂടിക്കാഴ്ച നടത്തി. 600 വ്യക്തികൾ അടങ്ങുന്ന 150ലധികം ടീമുകൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പങ്കെടുക്കുന്നവർ ഹമോർ, കിങ്ഫിഷ്, ശേരി, ജെഡ് തുടങ്ങി വിവിധതരം മത്സ്യങ്ങൾ പിടിക്കണം. വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ മത്സ്യം പിടിക്കുന്ന ടീമിന് സമ്മാനം നൽകും. രാജ്യത്തെ ഏറ്റവും അഭിമാനകരമായ മത്സരങ്ങളാണ് നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ഭാഗമായി നടക്കുന്നത്. പരമ്പരാഗത കടൽ കായികവിനോദങ്ങൾ പുനരുജ്ജീവിപ്പിക്കുക, ബഹ്റൈൻ കായിക ഇനങ്ങളുടെ അഭിമാനവും പൈതൃകവും സംരക്ഷിക്കുക എന്നത് ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
ആധുനിക ഡൈവിങ് ഉപകരണങ്ങൾ ഉപയോഗിക്കാതെ 15 മീറ്റർ താഴ്ചയിൽ മുത്തുച്ചിപ്പി ശേഖരിക്കാൻ പ്രഫഷനൽ ഡൈവർമാർ ലക്ഷ്യമിടുന്ന ‘ഗൈസ് അൽ മവ്റൂത്ത്’ മത്സരം, പരമ്പരാഗത തുഴച്ചിൽ, ഡൈവിങ് മത്സരങ്ങൾ എന്നിവയും നടന്നു. നാസർ ബിൻ ഹമദ് ഫാൽ കൺറി, ഹണ്ടിങ് ഒമ്പതാമത് സീസൺ നവംബർ മുതൽ ഫെബ്രുവരി വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് @mawroothbh സന്ദർശിക്കുക അല്ലെങ്കിൽ 66944744 എന്ന നമ്പറിൽ വിളിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.