Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാ​ഷ​ന​ൽ ആ​ക്ഷ​ൻ...

നാ​ഷ​ന​ൽ ആ​ക്ഷ​ൻ ചാ​ർ​ട്ട​ർ വാ​ർ​ഷി​കാ​ഘോ​ഷം ഒത്തൊരുമിച്ച് മുന്നോട്ട്

text_fields
bookmark_border
നാ​ഷ​ന​ൽ ആ​ക്ഷ​ൻ ചാ​ർ​ട്ട​ർ വാ​ർ​ഷി​കാ​ഘോ​ഷം ഒത്തൊരുമിച്ച് മുന്നോട്ട്
cancel

മ​നാ​മ: നാ​ഷ​ന​ൽ ആ​ക്ഷ​ൻ ചാ​ർ​ട്ട​റി​നെ (എ​ൻ.​എ.​സി) ബ​ഹ്റൈ​ൻ ജ​ന​ത അം​ഗീ​ക​രി​ച്ച​ത് വി​ക​സ​ന​ത്തി​നും നാ​ഗ​രി​ക മു​ന്നേ​റ്റ​ത്തി​നും വേ​ണ്ടി​യു​ള്ള രാ​ജ്യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് രാ​ജാ​വ് ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

നാ​ക് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച സ​ഖീ​ർ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഹ​മ​ദ് രാ​ജാ​വ് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ക​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

എ​ൻ.​എ.​സി​യെ പി​ന്തു​ണ​ച്ച് വോ​ട്ട് ചെ​യ്‌​ത ബ​ഹ്‌​റൈ​ൻ ജ​ന​ത​യു​ടെ ദേ​ശ​സ്‌​നേ​ഹ നി​ല​പാ​ടു​ക​ളെ രാ​ജാ​വ് അ​നു​സ്‌​മ​രി​ക്കു​ക​യും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​മ​ദ്​ രാ​ജാ​വ് പ​ര​മ്പ​രാ​ഗ​ത നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ന്നു

എ​ൻ.​എ.​സി​യു​ടെ ത​ത്ത്വ​ങ്ങ​ൾ രാ​ജ്യ​ത്ത് വി​ക​സ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നും നി​യ​മ​നി​ർ​മാ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കീ​ക​രി​ക്കു​ന്ന​തി​നും ജ​നാ​ധി​പ​ത്യ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ ആ​ക്ഷ​ൻ ചാ​ർ​ട്ട​ർ സ്മാ​ര​ക​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ട​ത്തി​യ എ​ൻ.​എ.​സി വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ലും രാ​ജാ​വ് പ​ങ്കെ​ടു​ത്തു.

പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ ദേ​ശീ​യ മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളെ​യാ​ണ് ആ​ഘോ​ഷം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നി​ലെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​ഭാ​വ​ന​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ബ​ഹ്‌​റൈ​നി​ക​ളി​ലും രാ​ജാ​വ് അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ജു​മു​അ​യും മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് രാ​ജാ​വി​നെ സ്വീ​ക​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ ഐ​ക്യം, പൗ​ര​ത്വം, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ, സ​ഹ​വ​ർ​ത്തി​ത്വം എ​ന്നി​വ​യു​ടെ ദേ​ശീ​യ മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യം ദേ​ശീ​യ ആ​ക്ഷ​ൻ ചാ​ർ​ട്ട​ർ ത​ത്ത്വ​ങ്ങ​ളും ദ​ർ​ശ​ന​ങ്ങ​ളും സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ജു​മു​അ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad KingNational Action CharterBahrain News
News Summary - National Action Charter Anniversary -Moving Forward Together
Next Story