ദേശീയ വനവത്കരണ പദ്ധതി ലക്ഷ്യം കൈവരിച്ചു
text_fieldsമനാമ: ദേശീയ വനവത്കരണ പദ്ധതി ലക്ഷ്യം കൈവരിച്ചതായി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ വൃക്ഷത്തൈകൾ നിലവിലുള്ളതിന്റെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നടപ്പുവർഷം 1,40,000 വൃക്ഷത്തൈകൾ നടുന്നതിനാണ് തീരുമാനിച്ചിരുന്നത്. എന്നാലിത് ഒന്നര ലക്ഷമായി വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ലക്ഷ്യമിട്ടതിനേക്കാൾ ഏഴ് ശതമാനം അധികം വൃക്ഷത്തൈകൾ നടാൻ കഴിഞ്ഞത് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു നേട്ടത്തിൽ പങ്കാളികളായ വിവിധ ഗവർണറേറ്റുകൾക്കും മുനിസിപ്പൽ കൗൺസിലുകൾക്കും മന്ത്രാലയങ്ങൾക്കും സ്വകാര്യ മേഖലക്കും അദ്ദേഹം നന്ദി അറിയിച്ചു. കാർബൺ ബഹിർഗമനം 2035ഓടെ 50 ശതമാനം കുറക്കാനും 2060ഓടെ പൂജ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വനവത്കരണ പദ്ധതി ഊർജിതമാക്കിയിട്ടുള്ളത്. ബഹ്റൈന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും യോജ്യമായ വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പരിഗണന ഈന്തപ്പനകൾക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.