നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ ആമസോണുമായി കരാറിൽ ഒപ്പുവെച്ചു
text_fieldsമനാമ: നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ ആമസോൺ വെബ് സർവിസ് കമ്പനിയുമായി സഹകരണക്കരാറിൽ ഒപ്പുവെച്ചു. നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയെ പ്രതിനിധാനംചെയ്ത് ഓപറേഷൻസ് വൈസ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫയും ആമസോൺ വെബ് സർവിസിനെ പ്രതിനിധാനംചെയ്ത് ബഹ്റൈൻ-സൗദി മേഖലതല ഡയറക്ടർ നായിഫ് അൽ അൻസിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയിലെ സൈബർ സുരക്ഷയെക്കുറിച്ചുള്ള ധാരണ പത്രത്തിലാണ് ഒപ്പുവെച്ചിട്ടുള്ളത്.
സൈബർ സുരക്ഷ മേഖലയിലെ ഏകോപനത്തിനും ക്ലൗഡ് കമ്പ്യൂട്ടിങ് ഫസ്റ്റ് നയത്തിനനുസരിച്ച് സൈബർ സുരക്ഷ മേഖലയിലുള്ള സംയുക്ത സഹകരണം സാധ്യമാക്കുന്നതിനുമാണ് കരാർ. കൂടാതെ ഡിജിറ്റലൈസേഷൻ ശക്തിപ്പെടുത്തുന്നതിനും സഹകരണം വഴി സാധ്യമാകും. സൈബർ സുരക്ഷയുടെ ഭാഗമായി നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുടെ ചുമതലകളും ലക്ഷ്യങ്ങളും ക്ലൗഡ് കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സംരംഭങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.