റയ്യാൻ സ്റ്റഡി സെന്റർ ദേശീയദിനം ആഘോഷിച്ചു
text_fieldsമനാമ: പ്രവാസി സമൂഹത്തെ എന്നും ഹൃദയത്തോടു ചേർത്തുപിടിച്ച ബഹ്റൈൻ ഭരണകൂടത്തിനോടും ബഹ്റൈൻ ജനതയോടുമുള്ള നന്ദി സൂചകമായി റയ്യാൻ സ്റ്റഡി സെന്റർ വിവിധ പരിപാടികളോടെ ദേശീയ ദിനാഘോഷങ്ങൾ വർണാഭമാക്കി. ബഹ്റൈനിന്റെ സാംസ്കാരിക ചരിത്രങ്ങൾ കോർത്തിണക്കി 'വി ലവ് ബഹ്റൈൻ' എന്ന വിഷയത്തെ ആസ്പദമാക്കി വലിയ കാൻവാസിൽ കുട്ടികൾ വർണചിത്രങ്ങളൊരുക്കി.
ചുവപ്പും വെള്ളയും ഇടകലർന്ന വസ്ത്രങ്ങൾ ധരിച്ച് ദേശീയപതാകയുമായി ആൺകുട്ടികളും പെൺകുട്ടികളും ബഹ്റൈൻ ദേശീയഗാനം ആലപിച്ചു. വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ബഹ്റൈനിന്റെ ചരിത്രപശ്ചാത്തലവും ഇസ്ലാമിക ചരിത്രവും ആസ്പദമാക്കിയ ക്വിസ് മത്സരത്തിൽ വിദാദ് അബ്ദുൽ ലത്തീഫ്, മിൻഹാൻ, ആഹിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.