51ാമത് ദേശീയ ദിനം; ആഘോഷത്തിൽ നിറഞ്ഞ് ബഹ്റൈൻ
text_fieldsമനാമ: 51ാമത് ദേശീയദിനാഘോഷങ്ങളിൽ നിറഞ്ഞ് രാജ്യം. വിവിധ മന്ത്രാലയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ അതോറിറ്റികൾ, ക്ലബുകൾ, ഗവർണറേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ, വ്യാപാരസ്ഥാപനങ്ങൾ, പ്രവാസി സംഘടനകൾ എന്നിവ ബഹ്റൈന്റെ 51ാമത് ദേശീയ ദിനാഘോഷങ്ങളുമായി രംഗത്തുണ്ട്. വിവിധ തരത്തിലുള്ള പരിപാടികളാണ് ഓരോരുത്തരും സംഘടിപ്പിച്ചിട്ടുള്ളത്.
പ്രവാസി സംഘടനകളിൽ ചിലർ രക്തദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കലാപരിപാടികൾ, എക്സിബിഷൻ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഗവർണറേറ്റുകളുടെ കീഴിൽ ബഹ്റൈൻ ദേശീയ പാരമ്പര്യം പ്രകടിപ്പിക്കുന്ന പരിപാടികൾ നടത്തുന്നുണ്ട്. സർക്കാർ കെട്ടിടങ്ങളും മന്ത്രാലയങ്ങളും റോഡുകളും വ്യാപാരസ്ഥാപനങ്ങളും ബഹ്റൈൻ പതാകയുടെ വർണത്തിലുള്ള ദീപാലങ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ രാഷ്ട്ര നേതാക്കൾ, അംബാസഡർമാർ, മന്ത്രിമാർ, പാർലമെന്റ് അധ്യക്ഷൻ, ശൂറ കൗൺസിൽ അധ്യക്ഷൻ, ക്ലബുകളുടെ ഭാരവാഹികൾ, അസോസിയേഷനുകൾ, സർക്കാർ അതോറിറ്റികൾ, പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ദേശീയദിനാശംസകൾ നേർന്നു. ദേശീയ അവബോധം വളർത്തുന്ന വിവിധ പരിപാടികളാണ് സർക്കാർ തലത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.