ദേശീയ ദിനാഘോഷം: ദീപ പ്രഭയിൽ ബഹ്റൈൻ
text_fieldsമനാമ: 46ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമെങ്ങും ദീപ പ്രഭയിൽ മുങ്ങി.ഇരുട്ട് പടരുന്നതോടെ, റോഡരികുകളിൽ എങ്ങും മനോഹരമായ കാഴ്ചകളാണ് നിറയുന്നത്. രാജ്യത്തിെൻറ എല്ലാ പ്രധാന കേന്ദ്രങ്ങളിലും തെരുവുകളിലും അലങ്കാരങ്ങൾ പൂർത്തിയായി വരികയാണ്. ബഹ്റൈൻ ദേശീയ പതാകയുടെ നിറവും ഡിസൈനും പ്രതിഫലിപ്പിക്കുന്ന കാഴ്ചകളാണ് എവിടെയും. നാടിെൻറ സാംസ്കാരി അടയാളങ്ങളും പലയിടത്തും ഒരുക്കിയിട്ടുണ്ട്. പാതയോരങ്ങളിലെ ഇൗത്തപ്പനകൾ ദീപാലംകൃതമായി നിൽക്കുന്നത് മനോഹര കാഴ്ചയാണ്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലായി സാംസ്കാരിക-കലാ പരിപാടികളും നടക്കുന്നുണ്ട്. ഇതിൽ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള പ്രമുഖർ പെങ്കടുക്കുന്നുണ്ട്. ബഹ്‌റൈന്‍ ദേശീയ ദിനം, സ്ഥാനാരോഹണ ദിനം എന്നിവക്ക് പൊതുഅവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ഉത്തരവിറക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ മന്ത്രാലയങ്ങൾക്കും സര്‍ക്കാര്‍ ഓഫിസുകൾക്കും ഡിസംബര്‍ 17, 18 ദിവസങ്ങളിലാണ് അവധി.ദേശീയ ദിനമായ ഡിസംബര്‍ 16 വാരാന്ത ഒഴിവ് ദിനത്തില്‍ ഉള്‍പ്പെടുന്നതിനാലാണ് പകരം 18 ന് അവധി നല്‍കാന്‍ തീരുമാനിച്ചത്.
വിവിധ ഗവർണറേറ്റുകളിലും സ്കൂളുകളിലും ആഘോഷ പരിപാടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കാപിറ്റല്‍ ഗവര്‍ണറേറ്റിന് കീഴില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് ആല്‍ഖലീഫ വ്യക്തമാക്കി. ജനങ്ങൾക്കിടയില്‍ രാജ്യസ്‌നേഹം വളര്‍ത്താനുതകുന്ന 11ഒാളം പരിപാടികളാണ് നടത്തുന്നത്. ഇതിൽ മ്യൂസിക് ബാൻറിനൊപ്പം തദ്ദേശീയ പാരമ്പര്യ കലാരൂപങ്ങളും അണിനിരക്കും. കഴിഞ്ഞ ദിവസം ഉമ്മുല്‍ ഹസമില്‍ നടന്ന പരിപാടിയോടെ ഇതിന് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.