ദേശീയ ദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കാപിറ്റല്‍ സെക്രട്ടേറിയറ്റ്
text_fieldsമനാമ: തലസ്ഥാന നഗരി കേന്ദ്രീകരിച്ചുള്ള ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കാപിറ്റല്‍ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ അറിയിച്ചു. പാതയോരങ്ങൾ പൂർണമായി അലങ്കരിച്ചിട്ടുണ്ട്. രാജ്യത്തിെൻറ 46ാമത് ദേശീയ ദിനവും 18ാമത് സ്ഥാനാരോഹണ ദിനവും സമുചിതമായി ആഘോഷിക്കുന്നതിെൻറ ഭാഗമായി വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യം വിവിധ മേഖലകളിൽ നേടിയ പുരോഗതിയും വളര്‍ച്ചയും, രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ ഭരണസാരഥ്യത്തിന് ശേഷം ബഹ്‌റൈന്‍ കൈവരിച്ച വികസനവും ആഘോഷ പരിപാടികളിലൂടെ രേഖപ്പെടുത്തുമെന്ന് കാപിറ്റല്‍ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ മുഹമ്മദ് ബിന്‍ അഹ്മദ് ആല്‍ഖലീഫ വ്യക്തമാക്കി.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുരോഗതി ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്നതിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ലഖീഫയുടെ നിര്‍ദേശങ്ങളും നയങ്ങളും ശ്രദ്ധേയമാണ്. ജനങ്ങളുടെ രാജ്യത്തോടുള്ള കൂറും സ്‌നേഹവും പ്രകടമാക്കാനുള്ള അവസരമാണ് ദേശീയ ദിന പരിപാടികളിലൂടെ സാധ്യമാവുന്നത്.
അലങ്കാരത്തിെൻറ ഭാഗമായി പ്രധാന പാതയോരങ്ങളിൽ നാലര ലക്ഷത്തോളം പൂച്ചെടികള്‍ നട്ടിട്ടുണ്ട്. ഇതെല്ലാം പുഷ്പിച്ച് മനോ ഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
ശൈഖ് ഖലീഫ, അല്‍ഫാതിഹ്, കിങ് ഫൈസല്‍, കിങ് അബ്ദുല്ല ഹൈവേകളിലും സീഫ് ഏരിയ, അദ്‌ലിയ റെസ്‌റ്റോറൻറ് ഏരിയ, ബഹ്‌റൈന്‍ ബേ, ഗുദൈബിയ പാലസ് എന്നീ ജങ്ഷനുകള്‍ക്ക് സമീപവും പൂച്ചെടികള്‍ നട്ടിട്ടുണ്ട്. കൂടാതെ പ്രധാന ഹൈവേകളില്‍ ബഹ്‌റൈന്‍ പതാകകളും തോരണങ്ങളും വൈദ്യുതി വിളക്കുകളും കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. ഡിസംബര്‍ 15ന് വാട്ടര്‍ ഗാര്‍ഡന് സമീപം വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 വരെ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ആഘോഷ പരിപാടികളും ഒരുക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.