Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right46ാമത്​ ദേശീയ ദിനം:...

46ാമത്​ ദേശീയ ദിനം: രാജ്യമെങ്ങും ആഘോഷങ്ങൾ

text_fields
bookmark_border
46ാമത്​ ദേശീയ ദിനം: രാജ്യമെങ്ങും ആഘോഷങ്ങൾ
cancel
camera_alt????? ???????????????? ??????? ????? ??????? ????? ??????????? ????????

മനാമ: ബഹ്​റൈൻ ദേശീയ ദിനാഘോഷത്തി​​െൻറ ഭാഗമായി രാജ്യമെങ്ങും വിവിധ പരിപാടികൾ അരങ്ങേറി. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ്​ പരിപാടികൾ നടക്കുന്നത്​. ദേശീയ ദിനാഘോഷ വേളയിൽ വിവിധ രാജ്യങ്ങൾ ബഹ്​റൈന്​ ആശംസകൾ നേർന്നു.

ഇൻറര്‍നാഷണല്‍ സര്‍ക്യൂട്ടിൽ നടന്ന പരിപാടികൾ കാണാൻ നിരവധി പേരെത്തി. ഇത്​ നാളെ വരെ നീളും. സഖീറിലെ  സര്‍ക്യൂട്ടില്‍ നടക്കുന്ന പരിപാടികള്‍ ആസ്വദിക്കുന്നതിന് 500 ഫിൽസ്​ ആണ്​ പ്രവേശന ഫീസ്. ടിക്കറ്റുകള്‍ സര്‍ക്യൂട്ടിലും സിറ്റി സ​െൻററിലെ സര്‍ക്യൂട്ട് കൗണ്ടറിലും ലഭിക്കും. വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെ നടക്കുന്ന പരിപാടിയിൽ ഇന്ന്​ ബഹ്‌റൈന്‍ ഗായിക അസാല നസ്‌രിയും ഞായറാഴ്​ച മാജിദ് മുഹന്‍ദിസും നയിക്കുന്ന സംഗീത നിശയുമുണ്ടാകും.
ഇന്നും നാളെയും വൈകീട്ട് ഏഴിന് കരിമരുന്ന് പ്രയോഗം ഒരുക്കിയിട്ടുണ്ട്​. 

ഇതോടൊപ്പം വാഹന പ്രദര്‍ശനം, വിവിധ ഉല്‍പന്നങ്ങളുടെ വില്‍പനയും പ്രദര്‍ശനവും, പ്രത്യേക കിയോസ്‌കുകള്‍, ഷോപ്പുകള്‍, പരമ്പരാഗത കലാ പ്രദര്‍ശനങ്ങള്‍, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍, ഭക്ഷണ കൗണ്ടറുകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്​.വിവിധ മന്ത്രാലയങ്ങള്‍, സംഘടനകള്‍, ഗവൺമ​െൻറ്​ അതോറിറ്റികള്‍, ഗവര്‍ണറേറ്റുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയും രാജ്യസ്‌നേഹം പ്രകടമാക്കുകയും ഭരണാധികാരികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന പരിപാടികള്‍ സംഘടിപ്പിച്ചു. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള  പരിപാടികളാണ് നടക്കുന്നത്​.

ബഹിരാകാശത്തുനിന്നും ബഹ്​റൈന്​ ആശംസ
മനാമ: ഭൂമിയെ വലംവെക്കുന്ന അന്താരാഷ്​ട്ര സെപ്​യ്​ സ​്​റ്റേഷനിലെ (​െഎ.എസ്​.എസ്) രണ്ട്​ ബഹിരാകാശ യാത്രികർ ബഹ്​റൈന്​ ദേശീയ ദിനാശംസകൾ അറിയിച്ചു. റഷ്യൻ സ്​പെയിസ്​ ഏജൻസിയായ ‘റോസ്​കോസ്​മോസി’ലുള്ള രണ്ടുപേരാണ്​ ബഹ്​റൈന്​ ആശംസകൾ നേർന്ന്​ ഒാഡിയോ, വീഡിയോ സന്ദേശം അയച്ചത്​. 

ബഹിരാക ഗവേഷണ മേഖലയിൽ ഉൾപ്പെടെ കൂടുതൽ ബഹ്​റൈൻ^റഷ്യ സഹകരണമുണ്ടാേകണ്ടതുണ്ടെന്നും അവർ പറഞ്ഞു. ബഹിരാകാശ യാത്രികരുടെ സന്ദേശത്തിന്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. 

ദേശീയ ദിനാഘോഷത്തി​​െൻറ ഭാഗമായി കേരളീയ സമാജം ഡിസംബര്‍ 16ന്​ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്​. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരുടെ 40 അടി നീളവും  24 അടി വീതിയുമുള്ള ഛായാചിത്രങ്ങൾ സമാജത്തിൽ ഒരുക്കും. 46 കലാകാരൻമാർ 16ന്​  കാലത്തുമുതൽ  ചിത്ര​ രചനയിൽ പ​െങ്കടുക്കും​. കൊളാഷ്​ ആയാണ്​ ചിത്രം ഒരുക്കുന്നത്​. ഇത്​ ഗിന്നസ്​ റെക്കോഡിൽ രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്​. രാത്രി 7.30ന്​ കലാവിഭാഗം നേതൃത്വം നല്‍കുന്ന വിവിധ പരിപാടികളും നടക്കും. 

ഫ്രൻറ്​സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടികൾ ഇന്ന്​ നടക്കും. വൈകിട്ട് മൂന്ന്​ മണിക്ക്​ സല്‍മാനിയ ഖാദിസിയ്യ ക്ലബില്‍ നടക്കുന്ന പരിപാടിയില്‍ സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനവും ഇതോടൊന്നിച്ച് ഒരുക്കിയിട്ടുണ്ട്.   ‘യൂത്ത് ഇന്ത്യ’ കാമ്പയി​നി​െൻറ ഭാഗമായി സംഘടിപ്പിച്ച വടം വലി മത്സരവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.  

ദേശീയ ദിനാഘോഷ വേളയുടെ ഭാഗമായി ദുബൈ വിമാനത്താവളത്തിൽ ബഹ്​റൈനി യാത്രികരെ അധികൃതർ പൂക്കളും മധുര പലഹാരങ്ങളും ദേശീയ പതാകയും നൽകി സ്വീകരിച്ചു. യു.എ.ഇ-ബഹ്​റൈൻ സൗഹൃദം പ്രകടമാക്കുന്ന സ്വീകരണമാണ്​ ബഹ്​റൈനി യാത്രികർക്ക്​ ലഭിച്ചത്​.   ദേശീയ ദിന അവധി വേളയിൽ ആരോഗ്യ മന്ത്രാലയം വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ഇതി​​െൻറ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ ഒ.പി ക്ലിനിക്കുകൾ തുറക്കില്ല. എന്നാൽ, പേഷ്യൻറ്​ അഡ്​മിഷൻ, ഡിസ്​ചാർജ്​, അപകട^അത്യാഹിത വിഭാഗ സേവനങ്ങൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. രോഗികളെ സന്ദർശിക്കാനുള്ള സമയം വൈകീട്ട്​ നാലു മുതൽ രാത്രി എട്ടുവരെയാണ്​. നോർത്ത്​ മുഹറഖ്​ ഹെൽത്ത്​ സ​െൻറർ, ഹമദ്​ കാനൂ ഹെൽത്ത്​ സ​െൻറർ (റിഫ), യൂസഫ്​ അബ്​ദുൽ റഹ്​മാൻ എഞ്ചിനിയർ ഹെൽത്ത്​ സ​െൻറർ (ഇൗസ ടൗൺ) എന്നിവ 24 മണിക്കൂറും​ പ്രവർത്തിക്കും. എന്നാൽ നയിം, ഹമദ്​ ടൗൺ റൗണ്ട്​ എബൗട്ട്​ 17, സിത്ര, ബാർബർ എന്നിവിടങ്ങളിലെ ഹെൽത്ത്​ സ​െൻററുകൾ കാലത്ത്​ എട്ടു മുതൽ ഉച്ച ഒരു മണി ​വരെയും വൈകീട്ട്​ നാലു മുതൽ അർധ രാത്രി വരെയുമാണ്​ പ്രവർത്തിക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national daygulf newsmalayalam news
News Summary - national day-bahrain-gulf news
Next Story