മന്ത്രിസഭ യോഗം: ദേശീയ ദിനാഘോഷങ്ങളില്‍ പങ്കാളികളായവര്‍ക്ക് അഭിനന്ദനം
text_fieldsമനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങളില്‍ പങ്കാളികളായി രാജ്യത്തോടും ഭരണാധികാരികളോടും കൂറും സ്നേഹവും പ്രകടിപ്പിച്ച സ്വദേശികളും വിദേശികളുമായ മുഴുവനാളുകള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലബുകള്‍ തുടങ്ങി എല്ലാവര്ക്കും മന്ത്രിസഭ അഭിനന്ദനങ്ങള്‍ അറിയിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗം ദേശീയ ദിനത്തോടനുബന്ധിച്ച് ഹമദ് രാജാവ് നടത്തിയ പ്രഭാഷണത്തെ വിലയിരുത്തുകയും രാജ്യത്തിെൻറ വളര്‍ച്ചക്കും പുരോഗതിക്കും നിദാനമായ ഒട്ടേറെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഹമദ് രാജാവിെൻറ ക്ഷണ പ്രകാരം പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാെൻറ ബഹ്റൈന്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് വിലയിരുത്തി. 40ാമത് ജി.സി.സി ഉച്ചകോടിയില്‍ ഹമദ് രാജാവിെൻറ പങ്കാളിത്തവും അതിലെടുത്ത തീരുമാനങ്ങളും മേഖലക്ക് ഗുണകരമാണെന്ന് വിലയിരുത്തി. സാധാരണഗതിയിൽ പരിഹരിക്കാൻ കഴിയാത്ത തൊഴില്‍ പരാതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറും പരാതിക്കാരുമായി കോഒാഡിനേഷന്‍ സാധ്യമാക്കുന്ന വിഷയം കാബിനറ്റ് ചര്‍ച്ച ചെയ്തു.
കോടതിക്ക് പുറത്ത് തര്‍ക്ക പരിഹാരം നടത്തുന്നതിന് തൊഴിലാളിക്കും തൊഴിലുടമക്കും അവസരം നല്‍കുന്നതാണ് തീരുമാനം. അതുവഴി ഇരുകൂട്ടരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുന്നു. വ്യക്തികളുടെ തൊഴില്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാര കേന്ദ്രം ആരംഭിക്കുന്നതിനും കാബിനറ്റ് അംഗീകാരം നല്കി. കോടതികളില്‍ കുന്നുകൂടുന്ന തൊഴില്‍ തര്‍ക്കങ്ങള്‍ കുറക്കുന്നതിനും ഇതുപകരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മാധ്യമ, പത്ര നിയമ പരിഷ്കരണങ്ങളെക്കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങള്ക്കുമനുസരിച്ചുകൊണ്ടായിരിക്കും പരിഷ്കരണം. ലോക ബാങ്കിന് കീഴിലുള്ള ഹ്യൂമണ്‍ റിസോഴ്സ് കാപിറ്റല്‍ പദ്ധതിയില്‍ ബഹ്റൈന്‍ പങ്കാളിയാകുന്നതിന് കാബിനറ്റ് അംഗീകാരം നൽകി. ഹ്യൂമണ്‍ റിസോഴ്സ് കാപിറ്റല്‍ പ്രസിദ്ധീകരിച്ച സൂചിക പ്രകാരം ബഹ്റൈന്‍ 47 ാം സ്ഥാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ‘സ്റ്റെപ്’ എന്ന പേരില്‍ തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം നടപ്പാക്കിയ ‘ഗാര്‍ഹിക പദ്ധതി’യുടെ നേട്ടങ്ങള്‍ കാബിനറ്റ് ചര്‍ച്ച ചെയ്തു. . ഉല്പാദന കുടുംബങ്ങളുടെ വരുമാനം 2011ല്‍ 1,34,000 ദിനാറായിരുന്നുവെങ്കില് 2019ല്‍ 3,96,000 ദിനാറായി വര്‍ധിപ്പിക്കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പാരിസില്‍ നടന്ന യുനെസ്കോയുടെ 40 ാമത് സമ്മേളന റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി സഭയില്‍ അവതരിപ്പിച്ചു. സൗദിയില്‍ നടന്ന അറബ് ടെലികോം മന്ത്രിമാരുടെ സമ്മേളന റിപ്പോര്‍ട്ട് ടെലികോം, ഗതാഗത മന്ത്രി അവതരിപ്പിച്ചു. കാബിനറ്റ് യോഗ തീരുമാനങ്ങൾ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.