ദേശീയ ദിനാഘോഷം; രക്തദാനത്തിലൂടെ കെ.എം.സി.സിയുടെ ഐക്യദാർഢ്യം
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെ.എം.സി.സി ബഹ്റൈൻ പതിനാറാമത് ശിഹാബ് തങ്ങൾ ജീവസ്പർശം രക്ത ദാന ക്യാമ്പിൽ 180 പേർ രക്തം ദാനം ചെയ്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു രക്തദാന ക്യാമ്പ്. സ്വദേശികളുടെയും വിദേശികളുടെയും പങ്കാളിത്തം ശ്രദ്ധേയമായി.
2009 ൽ ആരംഭിച്ച കെ.എം.സി.സിയുടെ ‘ജീവസ്പർശം’ രക്തദാന ക്യാമ്പുകൾ വഴി ഏഴായിരത്തിൽ പരം വ്യക്തികൾ ഇതിനോടകം രക്തദാനം നിർവഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ആയിരുന്നു ക്യാമ്പിന്റെ സഹകാരികൾ. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ ശംസുദ്ദീൻ എം.എൽ.എ, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വിവിധ സംഘടനാ നേതാക്കൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
കിങ് അഹ്മദ് ഹോസ്പിറ്റൽ എമർജൻസി ഡോ. യാസർ ചൊമയിൽ രക്തം ദാനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. അബ്ദുറസാഖ് നദ് വി പ്രാർഥനക്ക് നേതൃത്വം നൽകി.
സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ട്രഷറർ കെ.പി. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, ഷാഫി പാറക്കട്ട, സലീം തളങ്കര, അഷ്റഫ് കാട്ടിൽപീടിക,. ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, എസ്.കെ. നാസർ, മലബാർ ഗോൾഡ് പ്രതിനിധി മുഹമ്മദ് ഹംദാൻ എന്നിവർ സന്നിഹിതരായിരുന്നു.
ഒ.കെ. കാസിം, ഉമ്മർ ടി, ശരീഫ് വില്യാപ്പള്ളി, ഇസ്ഹാഖ് പി.കെ, മഹമൂദ് പെരിങ്ങത്തൂർ, റിയാസ് ഓമാനൂർ, ഇഖ്ബാൽ താനൂർ, ഷാഫി വേളം, സത്താർ ഉപ്പള, അഷ്റഫ് തോടന്നൂർ, ആഷിക് പൊന്നു, റിയാസ് സാനബിസ്, റിയാസ് വി.കെ, അലി അക്ബർ, മുസ്തഫ കുരുവണ്ടി, നസീർ ഇഷ്ടം, ആഷിക് പാലക്കാട്, മുജീബ് വെസ്റ്റ് റിഫ, ഷഫീഖ് പാലക്കാട്, നസീം തെന്നട, ഇൻമാസ് ബാബു, അക്ബർ റിഫ , റഷീദ് ആറ്റൂർ, മൊയ്തീൻ പേരാമ്പ്ര, അച്ചു പൂവൽ, ഇർഷാദ് തെന്നട, അഷ്റഫ് നരിക്കോടൻ, ഹമീദ് കരിയാട്, അൻസീഫ് തൃശൂർ, റഫീഖ് റഫ, ടി.ടി. അഷ്റഫ്, നിഷാദ് വയനാട്, സഫീർ വയനാട്, ജഹാംഗീർ, മൊയ്തീൻ മലപ്പുറം, സിദ്ദീഖ് എം.കെ, ഷംസീർ, മഹറൂഫ് മലപ്പുറം, ശിഹാബ് പ്ലസ്, റഫീഖ് നാദാപുരം, സിദ്ദീഖ് അദിലിയ, അഷ്റഫ് അഴിയൂർ, റഷീദ് വാഴയിൽ , മുഹമ്മദ് അനസ് പാലക്കാട്, അൻസാർ പാലക്കാട്, ഫത്താഹ് കണ്ണൂർ, അനസ് മുഹറഖ് എന്നിവർ നേതൃത്വം നൽകി.
അടിയന്തര ഘട്ടങ്ങളിൽ രക്തദാനം നിർവഹിക്കുന്നതിനായി രക്തദാന ഡയറക്ടറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും, രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ് സൈറ്റും bloodbook എന്ന പേരിൽ പ്രത്യേക ആപ്പും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.