ദേശീയ ദിനം: വിവിധയിടങ്ങളിൽ ആഘോഷം
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ മേഖല ഗവർണറേറ്റിന് കീഴിൽ സല്ലാഖിൽ പരമ്പരാഗത കലാവിഷ്കാരങ്ങൾ സംഘടിപ്പിച്ചു.ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ, ഉപ ഗവർണർ ബ്രിഗേഡിയർ ഈസ ഥാമിർ അദ്ദൂസരി എന്നിവരും പ്രദേശത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. ബഹ്റൈൻ പാരമ്പര്യവും സംസ്കാരവും അടയാളപ്പെടുത്തുന്നതും രാജ്യത്തിന്റെ മഹിതമായ ചരിത്രം അടയാളപ്പെടുത്തുന്നതുമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ദേശീയബോധമുണർത്തുന്ന കവിതകളുമായി കവികളും അണിനിരന്നു.
ബഹ്റൈൻ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിച്ച ദേശീയ ദിന പരിപാടിയിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി, ഹമദ് രാജാവിന്റെ മാധ്യമ ഉപദേഷ്ടാവ് നബീൽ ബിൻ യഅ്ഖൂബ് അൽ ഹമർ എന്നിവർ സന്നിഹിതരായിരുന്നു.രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ആശംസകൾ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.