Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശീ​യ​ദി​നാ​ഘോ​ഷം...

ദേ​ശീ​യ​ദി​നാ​ഘോ​ഷം എ​സ്‌.​എ​ൻ.​സി.​എ​സ് പ​രി​പാ​ടി 16ന് ​അ​ദാ​രി പാ​ർ​ക്കി​ൽ

text_fields
bookmark_border
ദേ​ശീ​യ​ദി​നാ​ഘോ​ഷം എ​സ്‌.​എ​ൻ.​സി.​എ​സ് പ​രി​പാ​ടി 16ന് ​അ​ദാ​രി പാ​ർ​ക്കി​ൽ
cancel
camera_alt

ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി (എ​സ്‌.​എ​ൻ.​സി.​എ​സ്) ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി (എ​സ്‌.​എ​ൻ.​സി.​എ​സ്) ഡി​സം​ബ​ർ 16ന് ​അ​ദാ​രി പാ​ർ​ക്കി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ബ​ഹ്‌​റൈ​ൻ പ​താ​ക വ​ഹി​ച്ചു​ള്ള വ്യ​ത്യ​സ്ത​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ദാ​രി പാ​ർ​ക്ക് ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ഇ​വ​ന്റി​ൽ ബ​ഹ്റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന്‌ ചെ​യ​ർ​മാ​ൻ സു​നീ​ഷ്‌ സു​ശീ​ല​ൻ അ​റി​യി​ച്ചു . 2023 സെ​പ്റ്റം​ബ​റി​ൽ എ​സ്‌.​എ​ൻ‌.​സി‌.​എ​സ് സം​ഘ​ടി​പ്പി​ച്ച ട്രി​ബ്യൂ​ട്ട് ടു ​ബ​ഹ്‌​റൈ​ൻ പ​രി​പാ​ടി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് വി​പു​ല​മാ​യ ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ. ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ​യും ആ​ദ​ര​വി​ന്റെ​യും പ്ര​ക​ട​ന​മാ​യാ​ണ് ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ബ​ഹ്‌​റൈ​ൻ പ​താ​ക കൈ​മാ​റു​ന്ന​ത്. ഈ ​സം​ഭ​വം എ​ല്ലാ അ​ർ​ഥ​ത്തി​ലും ബ​ഹ്‌​റൈ​ൻ സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള ഏ​ക​ത്വ​ത്തി​ന്റെ ആ​ഘോ​ഷം​കൂ​ടി​യാ​ണ്. പ​രി​പാ​ടി​യി​ൽ 1000ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും. 16നു ​വൈ​കി​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ച്ച് അ​ഞ്ചി​ന് ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സാ​നി​ക്കും. പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​താ​യും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ശാ​ന്ത് കെ.​കെ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സു​നീ​ഷ് സു​ശീ​ല​ൻ, ചെ​യ​ർ​മാ​ൻ: 3667 4139, വി.​ആ​ർ. സ​ജീ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: 3982 4914, കെ.​കെ. പ്ര​ശാ​ന്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ: 3940 2118 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - National Day Proclamation S.N.C.S Program on 16th at Adari Park
Next Story