ദേശീയദിന ദീപാലങ്കാര മത്സരം; ഷിഫ അല്‍ ജസീറ ആശുപത്രിക്ക് പുരസ്കാരം
text_fieldsമനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ ആശുപത്രിക്ക് പുരസ്കാരം. മികച്ച ദീപാലങ്കാരം ഒരുക്കിയതിന് ബാങ്കുകളും സ്വകാര്യ കമ്പനികളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ രണ്ടാം സമ്മാനമാണ് ഷിഫ അല്‍ ജസീറക്ക് ലഭിച്ചത്.
ഏഴു നില കെട്ടിടം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ചുവപ്പും വെള്ളയും ഇടകലര്‍ന്ന വൈദ്യുതി ദീപങ്ങളാല്‍ വര്‍ണാഭമായി അലങ്കരിച്ചിരുന്നു. ബഹ്റൈന്‍ ദേശീയ പതാകയുടെ നിറത്തോടെയുള്ള അലങ്കാരം നയനമനോഹര കാഴ്ചയൊരുക്കി.ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസന് അബ്ദുല്ല അല്‍ മദനിയില് നിന്നും ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പി.കെ. ഷബീര്‍ അലി പുരസ്കാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ പുരസ്കാരം നേടുന്നത്.മികച്ച ചികിത്സയും പരിചരണവുമായി ബഹ്റൈന്‍ ആരോഗ്യ മേഖലയില്‍ 21-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ് ഷിഫ അല്‍ ജസീറ. ഏഴു നില കെട്ടിടത്തില്‍ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലും മൂന്നു നില കെട്ടിടത്തില്‍ ഡെന്റല്പ്രീ എംപ്ലോയ്മെന്റ് മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.