ഭരണാധികാരികൾ ആശംസകൾ നേർന്നു
text_fieldsമനാമ: യു.എ.ഇയുടെ 51ാമത് ദേശീയ ദിനമാഘോഷിക്കുന്ന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്ക് ആശംസകൾ നേർന്നു.
ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ കുറഞ്ഞ കാലയളവിനുള്ളിൽ സാധ്യമായിട്ടുണ്ട്. വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ വരുംകാലങ്ങളിൽ സാധ്യമാകുമെന്ന പ്രതീക്ഷയും സന്ദേശത്തിൽ പങ്കുവെച്ചു. യു.എ.ഇയുടെ വിവിധ മേഖലകളിലുള്ള വളർച്ച അസൂയാവഹമാണെന്നും ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ സാധിക്കട്ടെയെന്നും ആശംസിച്ചു.സമാധാനവും സന്തോഷവും സുഭിക്ഷതയും നിറഞ്ഞ നല്ല നാളെ യു.എ.ഇക്കുണ്ടാവുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.