നാഷനൽ ഗാർഡ് കമാൻഡർ പാക് മേധാവികളുമായി കൂടിക്കാഴ്ച നടത്തി
text_fieldsനാഷനൽ ഗാർഡ് കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫ, പാകിസ്താൻ നാവികസേന കമാൻഡർ അഡ്മിറൽ നവീദ് അഷ്റഫുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: നാഷനൽ ഗാർഡ് കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫ, പാകിസ്താൻ നാവികസേന കമാൻഡർ അഡ്മിറൽ നവീദ് അഷ്റഫുമായും വ്യോമസേനാ മേധാവി എയർ മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദുവുമായും പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ കമാൻഡ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.
മാർച്ച് 23ന് നടക്കുന്ന പാകിസ്താൻ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ബഹ്റൈനും പാകിസ്താനും തമ്മിലുള്ള സൈനികബന്ധം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് നടത്തിയ സന്ദർശനത്തെ ഇരുവരും സ്വാഗതംചെയ്തു.
ഇരുരാജ്യവും തമ്മിലുള്ള സൈനിക സഹകരണത്തിന്റെയും വിനിമയത്തിന്റെയും വിപുലമായ തലങ്ങളെ ഇരുവരും പ്രശംസിച്ചു. എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിനുള്ള പൊതു വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.