നാഷണൽ മ്യൂസിയം സന്ദർശിക്കാൻ കഴിഞ്ഞതിൽ സേന്താഷവുമായി ഇൗജിപ്ത് പ്രസിഡൻറ്
text_fieldsമനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫക്കൊപ്പം ബഹ്റൈൻ നാഷണൽ മ്യൂസിയം സന്ദർശിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇൗജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അല്‍സീസി. അറബേ്യൻ-ഗൾഫ് മേഖലയിലെ അതിപുരാതനമായ ബഹ്റൈൻ സംസ്കാരവും ചരിത്രവും പ്രദർശിപ്പിച്ചിരിക്കുന്നു.
സാംസ്കാരികവും കലാപരവുമായ ഇന്നലെകളെ കുറിച്ചും വസ്തുതകളെ കുറിച്ചും ലോകത്തിന് അറിവുകൾ നൽകാൻ മ്യൂസിയം നിർണായക പങ്ക് വഹിക്കുന്നുണ്ട്. പാരമ്പര്യവും, സംസ്കാരവും സംരക്ഷിക്കുന്നതിനായി ബഹ്റൈെൻറ പരിശ്രമങ്ങളെയാണ് നാഷണൽ മ്യൂസിയം അടയാളപ്പെടുത്തുന്നതെന്നും ഇൗജിപ്ത് പ്രസിഡൻറ് വി.െഎ.പി സന്ദർശക പുസ്തകത്തിൽ എഴുതി. പ്രത്യേക വാസ്തുവിദ്യാ രൂപകല്പനയുടെ സാംസ്കാരിക അനുഭവമാണ് മ്യൂസിയത്തിൽ കാണാൻ കഴിയുന്നതെന്നും രാജകുടുംബത്തിെൻറ നേതൃത്വത്തിൽ ബഹ്റൈൻ ജനത കൂടുതൽ വികസനത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കപ്പെടേട്ടയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.