ദേശീയ റഫറണ്ടം മനുഷ്യാവകാശങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു –മനുഷ്യാവകാശ പ്രവര്‍ത്തകര്‍
text_fieldsമനാമ: ദേശീയ റഫറണ്ടം മനുഷ്യാവകാശങ്ങള്‍ക്ക് കരുത്ത് പകര്‍ന്നതായി മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെട്ടു. ദേശീയ റഫറണ്ടത്തിെൻറ 20ാം വാര്‍ഷികത്തിലാണ് അതുകൊണ്ടുണ്ടായ ഗുണപരമായ മാറ്റങ്ങളെ സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവര്‍ വിലയിരുത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ രാജ്യത്ത് മനുഷ്യാവകാശ മേഖലയില്‍ വലിയ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. മനുഷ്യന് എന്ന നിലക്ക് ഓരോരുത്തരുടെയും അവകാശം ഉറപ്പാക്കാനുപയുക്തമായ നിയമങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ബഹ്റൈന്‍ സാധ്യമായിട്ടുണ്ടെന്ന് നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യുമൻ റൈറ്റ്സ് പ്രസിഡൻറ് മരിയ ഖോരി പറഞ്ഞു.
മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പേര് രംഗത്തു വന്നതും ശുഭോദര്‍ക്കമാണ്. വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങളില്‍ മുഖ്യം മനുഷ്യാവകാശ മേഖലയിലെ നേട്ടങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ ബഹ്റൈന്‍ ജനതക്ക് നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. ഇത് ഹമദ് രാജാവിെൻറ സമ്പൂര്‍ണ പരിഷ്കരണ പദ്ധതിയുടെ ഭാഗമാണെന്നും അവര്‍ വിലയിരുത്തി.
ശക്തമായ ഭരണഘടനയും അതിനനുസരിച്ചുള്ള നിയമങ്ങളും മനുഷ്യാവകാശ രംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ക്ക് ഗുണകരമായി ഭവിച്ചിട്ടുണ്ട്. കുട്ടികളുടെയും കുടുംബങ്ങളുടെയും സംരക്ഷണത്തിനും ഇത് കാരണമായിട്ടുണ്ട്. ജനങ്ങള്‍ക്കിടയിലുള്ള വേര്‍തിരിവുകള്‍ ഇല്ലാതാക്കുകയും സമത്വം പ്രദാനം ചെയ്യാനും സാധ്യമായിട്ടുണ്ട്. ബഹ്റൈന്‍ വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് അവസരസമത്വം പ്രദാനം ചെയ്യുന്നതിനും ശാക്തീകരിക്കുന്നതിനും ദേശീയ റഫറണ്ടം കാരണമായി. ജയിലില്‍ കിടക്കുന്നവരുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഓംബുഡ്സ്മാന് പ്രവര്‍ത്തനം ആരംഭിക്കാനും സാധിച്ചത് ഹമദ് രാജാവിെൻറ ഭരണകാലഘട്ടത്തിലെ നേട്ടമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മുഴുവന്‍ ജനങ്ങള്‍ക്കിടയിലും സമത്വത്തിെൻറ സന്ദേശം നല്കാന് ദേശീയ റഫറണ്ടത്തിന് സാധ്യമായിട്ടുണ്ടെന്ന് മനാമ സെൻറര്‍ ഫോര്‍ ഹ്യുമൻ റൈറ്റ്സ് ചെയര്പേഴ്സൻ അഡ്വ. ദീനാ അബ്ദുറഹ്മാന് അല്ലദ്ദി വ്യക്തമാക്കി. മതം, ഭാഷ, വിശ്വാസം, ലിംഗം, കുടുംബം എന്നിവ പരിഗണിക്കാതെ എല്ലാവരെയും മനുഷ്യനെന്ന നിലക്ക് ഒന്നായി കാണാനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും സാധ്യമായിട്ടുണ്ട്. സ്ത്രീകള്‍ ഏറ്റവും നല്ല ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന ബോധ്യമാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 2001ല്‍ അംഗീകരിച്ച ഹമദ് രാജാവിെൻറ പരിഷ്കരണ പദ്ധതിയെന്ന നിലക്കാണ് നാഷനല്‍ റഫറണ്ടം ബഹ്റൈന്‍ ജനതക്ക് പുതിയ ഒരു കാലത്തേക്കുള്ള വാതില്‍ തുറന്നതെന്ന് സ്വതന്ത്ര മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രസിഡൻറ് സല്മാന് നാസിര്‍ വ്യക്തമാക്കി. എല്ലാ മേഖലകളിലും പരിഷ്കരണം സാധ്യമാക്കുന്നതിന് ഇതുവഴി സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.