നാഷനൽ റവന്യൂ ബ്യൂറോ; ഈ വർഷം നടത്തിയത് 814 പരിശോധനകൾ
text_fieldsമനാമ: നാഷനൽ റവന്യൂ ബ്യൂറോ ഈ വർഷം ആദ്യ പകുതിയിൽ 814 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വാറ്റ് നിയമം യഥാവിധി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് വിവിധ ഗവർണറേറ്റുകളിലെ
സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം നടപ്പിലാക്കുന്നതും പരിശോധിച്ചിരുന്നു. 116 വാറ്റ്, എക്സൈസ് ലംഘനങ്ങൾ കണ്ടെത്തുകയും പിഴയീടാക്കാൻ നിർദേശിക്കുകയും ചെയ്തു. വാറ്റ് നിയമം ലംഘിക്കുന്നതായി ബോധ്യമായതിനാലാണ് പിഴ ഈടാക്കിയത്.
നൂതന ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്. വാറ്റ് ഇൻവോയ്സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കുക, വാറ്റ് സർട്ടിഫിക്കറ്റ് ദൃശ്യമാകുന്ന സ്ഥലത്ത് പ്രദർശിപ്പിക്കാതിരിക്കുക, ഡിജിറ്റൽ സ്റ്റാമ്പ് സ്കീം പാലിക്കാതിരിക്കുക എന്നിവ കണ്ടെത്തി.
നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. അഞ്ചുവർഷത്തെ തടവും വാറ്റ് അടക്കേണ്ട തുകയുടെ മൂന്നിരട്ടിക്ക് തുല്യമായ പിഴ അല്ലെങ്കിൽ ഒരു വർഷത്തെ തടവും വെട്ടിച്ച എക്സൈസ് ഡ്യൂട്ടിയുടെ ഇരട്ടിക്ക് തുല്യമായ പിഴ എന്നിവയാണ് ശിക്ഷയായി ലഭിക്കാവുന്നത്.
വാറ്റ് അല്ലെങ്കിൽ എക്സൈസ് നിയമത്തിന്റെ ലംഘനങ്ങളോ വെട്ടിപ്പുകളോ ഉണ്ടെങ്കിൽ, കാൾ സെന്ററുമായി 80008001 ബന്ധപ്പെട്ടോ, നിർദേശങ്ങളും പരാതികളും തവാസുൽ വഴിയും അറിയിക്കാം. വാറ്റ് സംബന്ധമായ സംശയങ്ങൾക്ക് @nbr.gov.bh, ds@nbr.gov.bh. എന്നീ ഇ-മെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.