ദേശീയ കായിക ദിനാചരണം ഓണ്‍ലൈന്‍ വഴി
text_fieldsമനാമ: അഞ്ചാമത് ദേശീയ കായിക ദിനാചരണം ഓണ്‍ലൈന്‍ വഴി നടത്താന്‍ തീരുമാനം. കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് ഇപ്രാവശ്യം ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2017ലാണ് ആദ്യമായി ദേശീയ കായിക ദിനമായി ഫെബ്രുവരി ഒമ്പതിന് ആചരിക്കാന്‍ തീരുമാനിച്ചത്. കായിക ദിനാചരണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വ്യായാമത്തിെൻറ പ്രാധാന്യം ശക്തിപ്പെടുത്താനും ആരോഗ്യ സംരക്ഷണമുദ്ദേശിച്ചുമാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചുവരുന്നത്.
വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും സജീവമായി ഇതില്‍ പങ്കാളികളാവാറുണ്ട്. കായിക മേഖലയിലുള്ളവര്‍ക്ക് കരുത്തു പകരാനും ഇത് വഴിയൊരുക്കും. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി സമുചിതമായി കൊണ്ടാടാന്‍ സാധിച്ചെങ്കിലും ഇപ്രാവശ്യം കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.