പ്രകൃതിദത്ത രോഗപ്രതിരോധ ശേഷി: സാമൂഹികാവബോധം അനിവാര്യം
text_fieldsമനാമ: രോഗ ചികിത്സക്കും മറ്റും ഭീമമായ തുക ചെലവഴിക്കേണ്ട സാഹചര്യത്തിൽ പ്രകൃതിയില്‍തന്നെ ലഭ്യമായ പ്രതിരോധ ശേഷിയെപ്പറ്റി എല്ലാവരും ബോധവാന്മാരാകണമെന്ന് ഇന്ത്യന്‍ ഓര്‍ത്തോപതി അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറും ഗ്രന്ഥകാരനും തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിഗ്രാമം ചീഫ് ഫിസിഷ്യനുമായ ഡോ. പി.എ. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ നടത്തുന്ന എക്സ്പേര്‍ട്ട് ടോക് എന്ന പരിപാടിയുടെ ഭാഗമായി 'അതിജീവനത്തിന്‍റെ ആരോഗ്യം' വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യശരീരം നല്‍കുന്ന സന്ദേശങ്ങള്‍ക്ക് ചെവികൊടുത്ത് വേണ്ടത്ര ഉറക്കവും വിശ്രമവും നല്‍കുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്താൽ രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാനും അതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നുള്ള രണ്ട് സെഷനുകളിലായി ഓര്‍ത്തോപതിക് ഭക്ഷണക്രമം, ഉപവാസം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തും.റിയാസ് നെടുവംചേരി സ്വാഗതവും, വൈസ് പ്രസിഡൻറ് സഫീര്‍ നരക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.