Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനൗ​ക ബ​ഹ്റൈ​ൻ...

നൗ​ക ബ​ഹ്റൈ​ൻ സാം​സ്കാ​രി​ക​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
നൗ​ക ബ​ഹ്റൈ​ൻ സാം​സ്കാ​രി​ക​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

നൗ​ക ബ​ഹ്റൈ​ൻ സാം​സ്കാ​രി​ക​സ​ന്ധ്യ​യി​ൽ മു​ഖ്യാ​തി​ഥി​യാ​യ കെ.​കെ. ര​മ എം.​എ​ൽ.​എ​ക്ക് ബ​ഹ്റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം

പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള ഉ​പ​ഹാ​രം ന​ൽ​കു​ന്നു

മ​നാ​മ: നൗ​ക ബ​ഹ്റൈ​ൻ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക​സ​ന്ധ്യ സെ​ഗ​യ്യ​യി​ലെ കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്നു. കെ.​കെ. ര​മ എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. പ്ര​വാ​സ​ലോ​ക​ത്തെ പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും സ​ഹ​ജീ​വി​ക​ളു​ടെ വേ​ദ​ന​യി​ൽ കാ​രു​ണ്യ സ്പ​ർ​ശ​മാ​വു​ന്ന വ്യ​ക്തി​ക​ളെ​യും കൂ​ട്ടാ​യ്മ​ക​ളെ​യും അ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

നൗ​ക ബ​ഹ്‌​റൈ​ൻ സാം​സ്കാ​രി​ക​സ​ന്ധ്യ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ര​മ എം.​എ​ൽ.​എ​ക്ക് നൗ​ക​യു​ടെ ഉ​പ​ഹാ​രം ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള ന​ൽ​കി.

നൗ​ക ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് പി.​എം. ര​ജീ​ഷ്, രാ​ജു ക​ല്ലു​മ്പു​റം, ചെ​മ്പ​ൻ ജ​ലാ​ൽ, ആ​ർ. പ​വി​ത്ര​ൻ, അ​സ്‌​ലം വ​ട​ക​ര, ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. യു​വ​ക​വി യ​ഹ്യ മു​ഹ​മ്മ​ദ്‌, ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ജ​യേ​ന്ദ്ര​ൻ ചെ​ക്യാ​ട് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

നൗ​ക ബ​ഹ്‌​റൈ​ൻ സെ​ക്ര​ട്ട​റി ടി.​കെ. അ​നീ​ഷ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ജി​ത്ത് വെ​ള്ളി​കു​ള​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nauka Bahrain
News Summary - Nauka Bahrain organizes cultural programe
Next Story