നവകേരള മേഖല ജനറൽ ബോഡി യോഗം
text_fieldsമനാമ: നവകേരള മനാമ മേഖല ജനറൽ ബോഡി യോഗം സൽമാനിയയിൽ നടന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ.കെ. സുഹൈൽ ഉദ്ഘാടനം ചെയ്തു. അസീസ് ഏഴംകുളം അധ്യക്ഷനായിരുന്നു. കോ ഓഡിനേഷൻ അസി. സെക്രട്ടറി ജേക്കബ് മാത്യു, പ്രശാന്ത് മാണിയത്ത്, റെയ്സൺ വർഗീസ് എന്നിവർ സംസാരിച്ചു.
മനോജ് കൃഷ്ണ സ്വാഗതവും ജാൽവിൻ ജോൺസൻ നന്ദിയും പറഞ്ഞു. മേഖല സമ്മേളനം 29 ന് നടത്താൻ യോഗം തീരുമാനിച്ചു. സമ്മേളന നടത്തിപ്പിനായി അഷ്റഫ് കുരുത്തോല (കൺവീനർ ), അസീസ് ചാലിശ്ശേരി, ജാൽവിൻ ജോൺസൻ (ജോയന്റ് കൺവീനർമാർ), പ്രശാന്ത് മാണിയത്ത് (ചെയർമാൻ), മനോജ് കൃഷ്ണ (വൈസ്. ചെയർമാൻ), ടി. അശോകൻ, അബ്ദുൽ കലാം, എൻ.കെ ഫൈസൽ, ചെറിയാൻ മാത്യു, ബിനോയി ബേബി, ലിബൻ സാമുവൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായും യോഗം തെരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: പ്രശാന്ത് മാണിയത്ത് 32206503.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.