നവകേരളം: മുഖ്യമന്ത്രി പ്രവാസികളുമായി സംവദിച്ചു
text_fieldsമനാമ: സവിശേഷമായ വർത്തമാന സാഹചര്യത്തിൽ നവകേരള സൃഷ്ടിക്ക് പ്രവാസികളുടെ ഇടപെടലും നിർദേശങ്ങളും പ്രധാനമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങളിൽ നിന്നായി 180ലധികം പ്രവാസി മലയാളികളുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നേടിയ കെ.ജി. ബാബുരാജ് ബഹ്റൈനിൽനിന്ന് ചർച്ചയിൽ പങ്കെടുത്തു.
വിദേശ രാജ്യങ്ങളിൽനിന്ന് വർഷങ്ങളുടെ പ്രവൃത്തിപരിചയം നേടി മടങ്ങിവരുന്ന വിദഗ്ധരുടെ സേവനം നാടിെൻറ വികസനപ്രവർത്തനങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ആവശ്യങ്ങളടങ്ങിയ അഭ്യർഥനകളും നിർദേശങ്ങളും ബഹ്റൈനിൽനിന്നുള്ള ഇടതുപക്ഷ പ്രതിനിധികൾ എഴുതിത്തയാറാക്കി നൽകി. സി.വി. നാരായണൻ, ഡോ. വർഗീസ് കുര്യൻ, കെ.ജി. ബാബുരാജ്, സോമൻ ബേബി, പി.വി. രാധാകൃഷ്ണപിള്ള, കോശി സാമുവൽ, സുബൈർ കണ്ണൂർ, ബിജു മലയിൽ, ഡോ. ചെറിയാൻ, പി. ശ്രീജിത്ത്, പ്രിൻസ് നടരാജൻ, ലിവിൻ കുമാർ, ഷാജി മൂതല, ഫ്രാൻസിസ് കൈതാരത്ത്, ഡി. സലിം, നിസാർ കൊല്ലം, കെ.ടി. സലിം, റഫീഖ് അബ്ദുല്ല, എഫ്.എം. ഫൈസൽ, മൊയ്തീൻകുട്ടി പുളിക്കൽ, നജീബ് കടലായി, അരുൾദാസ് എന്നിവരാണ് ബഹ്റൈനിൽനിന്ന് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.