പ്രവാസി പെൻഷൻ ലഭ്യമാക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കണം -നവകേരള
text_fieldsമനാമ: ബഹ്റൈൻ നവകേരള ഹൂറ-മുഹറഖ് മേഖല ജനറൽ ബോഡി യോഗം പ്രവീൺ മേല്പത്തൂരിന്റെ അധ്യക്ഷതയിൽ ബഹ്റൈൻ നവകേരള പ്രസിഡന്റ് എൻ.കെ. ജയൻ ഉദ്ഘാടനം ചെയ്തു. ലോക കേരളസഭാംഗം ഷാജി മൂതല, ശ്രീ അജയകുമാർ, സതീഷ് ചന്ദ്രൻ,സുനിൽ ദാസ് എന്നിവർ സംസാരിച്ചു.
മേഖല കമ്മിറ്റി ഭാരവാഹികളായി എം.എ. സഗീർ (പ്രസിഡന്റ്), വിനോദ് (വൈസ് പ്രസി.), പി.വി.കെ. സുബൈർ (സെക്രട്ടറി), സുമേഷ് കോക്കാടൻ (ജോ. സെക്രട്ടറി), ഇ.പി. അബ്ദുറഹിമാൻ (ട്രഷറർ), സ്വാതി ടി.ബി, സജീവൻ കൊടുങ്ങല്ലൂർ എന്നിവരെയും മേഖല എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു.60 വയസ്സിന് മുകളിലുള്ളവർക്ക് പ്രവാസി പെൻഷൻ ലഭ്യമാക്കുന്നതിനു അദാലത്തുകൾ സംഘടിപ്പിക്കണം.
അതുവഴി ഇതുവരെ പ്രവാസി ക്ഷേമനിധി ചേരാത്തവർക്ക് പെൻഷൻ ഉപയോഗപ്പെടുത്താൻ സാധിക്കും. ഉത്സവ-അവധി കാലങ്ങളിലുള്ള അനിയന്ത്രിതമായ ഉയർന്ന ടിക്കറ്റ് നിരക്കിൽനിന്നും പ്രവാസികൾക്ക് ആശ്വാസമേകുന്ന ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിനു അനുവദിക്കുന്നതിന് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും ജനറൽ ബോഡി പ്രത്യേക പ്രമേയത്തിൽ കേരള സർക്കാറിനോട് അഭ്യർഥിച്ചു. എം.എ. സഗീർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.