‘നവകേരള’ ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകി
text_fieldsമനാമ: അറിവല്ല തിരിച്ചറിവാണ് മനുഷ്യനു വേണ്ടതെന്നും വിദ്യാഭ്യാസം നേടി വിവേകമില്ലാതായാൽ വിദ്യാഭ്യാസം നേടിയതുകൊണ്ട് പ്രയോജനമില്ലെന്നും ബഹ്റൈനിൽ സന്ദർശനം നടത്തിയ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പ്രവാസികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുന്ന ഇടതുപക്ഷ സർക്കാർ ഇനിയും പ്രവാസികൾക്കായുള്ള പുതിയ പല കർമപരിപാടികളും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ നവകേരള പ്രവർത്തകർ സൽമാബാദിലെ റൂബി റസ്റ്റാറന്റിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പെൻഷൻ തുക വർധിപ്പിക്കേണ്ടതിന്റെയും ക്ഷേമനിധിയിൽ ചേരാനുള്ള വയസ്സിന്റെ പരിധി കഴിഞ്ഞവർക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കണമെന്ന നവകേരള പ്രവർത്തകരുടെ ആവശ്യം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭാംഗം ഷാജി മൂതല, ജേക്കബ് മാത്യു, അസീസ് ഏഴാകുളം, പ്രവീൺ മേൽപത്തൂർ എന്നിവർ സംസാരിച്ചു. എ.കെ. സുഹൈൽ സ്വാഗതവും സുനിൽദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.