നവകേരള ‘നവകേരളോണം 2024' സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ നവകേരള ‘നവകേരളോണം 2024’ എന്ന പേരിൽ ഓണം സമുചിതമായി ആഘോഷിച്ചു. ഓണപ്പാട്ടോടുകൂടി മഹാബലിയെ വരവേറ്റ് ചടങ്ങുകൾ ആരംഭിച്ചു. രാജ്യസഭ എം.പി പി.പി. സുനീർ ഉദ്ഘാടനം നിർവഹിച്ചു. ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ ആശംസകൾ അറിയിച്ചു. പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. എം.എം. ബഷീർ, കഥാകൃത്ത് ബി.എം. സുഹ്റ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച എക്സ്പ്പാറ്റ് പ്രിന്റ് ഹൗസ് ഡയറക്ടർമാരായ തങ്കച്ചൻ വിതയത്തിൽ, ബാബു ഗോകുലം, ശ്രീജിത്ത് മൊകേരി എന്നിവർ സന്നിഹിതരായിരുന്നു. നവകേരളോണം ജോ. കൺവീനർ പ്രശാന്ത് മാണിയത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഗെയിംസ് എന്നിവ അരങ്ങേറി. തുടർന്ന് നവകേരള കുടുംബങ്ങൾ പാചകം ചെയ്ത സ്വാദിഷ്ഠമായ ഓണസദ്യയോടുകൂടി പരിപാടികൾ അവസാനിച്ചു.
പ്രസിഡന്റ് എൻ.കെ. ജയൻ അധ്യക്ഷനായ ചടങ്ങിൽ പ്രോഗ്രാം കൺവീനർ പ്രവീൺ മേൽപ്പത്തൂർ സ്വാഗതം പറഞ്ഞു. കോഓഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല, ജനറൽ സെക്രട്ടറി എ.കെ. സുഹൈൽ, കോഓഡിനേഷൻ അസി. സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ ജേക്കബ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം ജോ.കൺവീനർ എം.കെ. ഷാജഹാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.