നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി; ഇന്ന് വിദ്യാരംഭം
text_fieldsമനാമ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ വിവിധ സാംസ്കാരിക സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടന്നു.കേരളീയ സമാജത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തം അരങ്ങേറി. ഷീന ചന്ദ്രദാസ്, ഗിരിജ, ഭരത്ശ്രീ രാധാകൃഷ്ണൻ, ശ്രീനേഷ് ശ്രീനിവാസൻ, ഹൻസുൽ ഗനി, ശ്രീകല ശശികുമാർ തുടങ്ങിയ അധ്യാപകരുടെ കീഴിൽ പഠിക്കുന്ന നൂറോളം കുട്ടികളാണ് പെങ്കടുത്തത്. ഇന്ന് പുലർച്ചെ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ എം.മുകുന്ദൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും.
ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നവരാത്രി ആഘോഷങ്ങൾ സൽമാനിയയിലെ ഒാഫിസിൽ തുടങ്ങി. പ്രസിഡൻറ് കെ.വി.പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതം പറഞ്ഞു. ശ്രീരാജ് രാജശേഖരൻ പിള്ളയുടെ സംഗീതകച്ചേരി നടന്നു. ഇന്ന് കാലത്ത് നടക്കുന്ന ചടങ്ങിൽ കാവാലം ശ്രീകുമാർ വിദ്യാരംഭം ചടങ്ങിന് നേതൃത്വം നൽകും. ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലും ആഘോഷങ്ങൾ തുടങ്ങി. ഇവിടെ ഗോപിനാഥ് മുതുകാടാണ് വിദ്യാരംഭത്തിന് നേതൃത്വം നൽകുന്നത്.
ഗുദൈബിയയിലെ കേരള സോഷ്യല്‍ ആൻറ് കൾചറല്‍ അസോസിയേഷൻ (എൻ.എസ്.എസ്) ആസ്ഥാനത്ത് പുലർച്ചെ അഞ്ച് മണിമുതല്‍ വിദ്യാരംഭ ചടങ്ങിന് തുടക്കമാകും. ഗായകൻ ജി.വേണുഗോപാല്‍ നേതൃത്വം നൽകും. സംഗീത പഠനം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് സപ്തസ്വര വിദ്യാരംഭവും വേണുഗോപാലില്‍ നിന്നും സ്വീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.