Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​രു​ദേ​വ സോ​ഷ്യ​ൽ...

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
inauguration
cancel
camera_alt

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ​ക്കേ​റ്റ്. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ലെ ഈ ​വ​ർ​ഷ​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്കും വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ഒ​ക്ടോ​ബ​ർ 12 വ​രെ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളു​ടെ ഔ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​നീ​ഷ് കു​റു​മു​ള്ളി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജ് രാ​ജ​ൻ സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.ഈ ​ദി​വ​സ​ങ്ങ​ളി​ൽ സൊ​സൈ​റ്റി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും, ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

ഉ​ണ്ണി​മേ​നോ​ൻ

വി​ദ്യാ​രം​ഭ ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ 13ന് ​രാ​വി​ലെ 4.30 മു​ത​ൽ പ്ര​ശ​സ്ത ഗാ​യ​ക​ൻ ഉ​ണ്ണി​മേ​നോ​ൻ കു​രു​ന്നു​ക​ൾ​ക്ക് അ​റി​വി​ന്‍റെ ആ​ദ്യ​ക്ഷ​ര​വും സം​ഗീ​ത​ത്തി​ന്റെ സ​പ്ത സ്വ​ര​ങ്ങ​ളും പ​ക​ർ​ന്നു ന​ൽ​കും. നാ​വി​ൽ ആ​ദ്യ​ക്ഷ​രം കു​റി​ച്ച് അ​ക്ഷ​ര​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ഒ​രു​ങ്ങു​ന്ന എ​ല്ലാ കു​ഞ്ഞു​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജ് (39882437) ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ജി​ത്ത് വാ​സ​പ്പ​ൻ (3319 3440) ക​ൺ​വീ​ന​ർ​മാ​രാ​യ ബി​നു​മോ​ൻ(3641 5481) ശി​വ​ജി ശി​വ​ദാ​സ​ൻ (6699 4550) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Navaratri celebrations begin at Gurudeva Social Society
Next Story