Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രീ​നാ​രാ​യ​ണ...

ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
inauguration
cancel
camera_alt

ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യി​ൽ ന​വ​രാ​ത്രി

ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം

മ​നാ​മ: ഈ ​വ​ർ​ഷ​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്കും എ​സ്.​എ​ൻ.​സി.​എ​സി​ൽ തു​ട​ക്ക​മാ​യി. ഒ​ക്ടോ​ബ​ർ 13 വ​രെ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളു​ടെ ഔ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​ന​ക​ർ​മം ന​വ​രാ​ത്രി ഒ​ന്നാം ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച വി​ശി​ഷ്ടാ​തി​ഥി ഇ​ടു​ക്കി മു​നി​യ​റ മ​ഹാ​ദേ​വ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി വി​ജേ​ഷ് ശാ​ന്തി​ക​ൾ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി നി​ർ​വ​ഹി​ച്ചു.

എ​സ്.​എ​ൻ.​സി.​എ​സ് സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​ർ ഡി. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് എം.​എ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് കെ.​പി, അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ ചെ​ല്ല​പ്പ​ൻ, എ​ജു​ക്കേ​ഷ​ൻ ഫോ​റം ക​ൺ​വീ​ന​ർ ര​മ്യ ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

എ​ജു​ക്കേ​ഷ​ൻ ഫോ​റം സെ​ക്ര​ട്ട​റി ബി​ജു പി.​സി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ശാ​സ്ത്രീ​യ നൃ​ത്ത​വും സം​ഗീ​ത നി​ശ​യും ച​ട​ങ്ങി​ന് മി​ഴി​വേ​കി. വി​ദ്യാ​രം​ഭ ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ 13ന് ​രാ​വി​ലെ 5.30 മു​ത​ൽ ഡോ.​ബി. അ​ശോ​ക് കു​രു​ന്നു​ക​ൾ​ക്ക് നാ​വി​ൽ അ​റി​വി​ന്റെ ആ​ദ്യ​ക്ഷ​രം കു​റി​ക്കും. ര​ജി​സ്ട്രേ​ഷ​ന് താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. ബി​ജു ച​ന്ദ്ര​ൻ - 3713 4323, ര​മ്യ ശ്രീ​കാ​ന്ത് - 3725 9762.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Navaratri celebrations begin at Sree Narayana Cultural Society
Next Story