നവഭാരത് സേവാ ടീം ലേബർ ക്യാമ്പിൽ ഭക്ഷണസാധനങ്ങൾ നൽകി
text_fieldsമനാമ: ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങളുമായി വെള്ളിയാഴ്ച നവഭാരതിന്റെ സേവാ ടീം എത്തി. അഞ്ചുമാസമായി ശമ്പളം ലഭിക്കാതെ 350 ഓളം ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവരം അറിഞ്ഞാണ് സേവാ ടീം എത്തിയത്. ഭക്ഷണസാധനങ്ങളും പച്ചക്കറികളും വാഷിങ് പൗഡറുകളും തൊഴിലാളികൾക്ക് വിതരണം ചെയ്തു.
നവഭാരത് രക്ഷാധികാരി പ്രദീപ് ( ചെയർമാൻ ഡൽറ്റ ഇലക്ട്രിക്കൽസ് ) സാധനങ്ങൾ ക്യാമ്പ് ഇൻ ചാർജിന് കൈമാറി. സേവാ ടീം കൺവീനർ അനിൽ മടപ്പള്ളി, നിരജൻ, റായിഡു, ഓംകാർ, അശ്വിൻ, ഈശ്വർ, ഗജേന്ദ്ര, ജോതി, ആശ പ്രദീപ്, കിഷോർ, സ്വപ്ന, കെയൂർ എന്നിവർ സാധനങ്ങൾ സംഭരിക്കാനും വിതരണത്തിനും സഹായിച്ചു. നവഭാരത് സേവാടീമിന്റെ അക്ഷയപാത്രം പദ്ധതിയിൽ ഭക്ഷ്യസാധനങ്ങൾ നൽകാൻ താൽപര്യമുള്ളവർ 33064441 എന്ന നമ്പറിൽ അനിൽ മടപ്പള്ളിയെ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.