എൻ.ബി.കെ ‘വിസ’യുമായി കരാറിൽ ഒപ്പുവെച്ചു
text_fieldsമനാമ: നാഷനൽ ബാങ്ക് ഓഫ് കുവൈത്ത്-ബഹ്റൈൻ (എൻ.ബി.കെ) ‘വിസ’യുമായി കരാറിൽ ഒപ്പുവെച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇ-പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലോകത്തെ മുൻനിര ഇ-പേമെന്റ് കമ്പനിയായ ‘വിസ’യുമായി അടുത്ത ഏഴു വർഷത്തേക്ക് തന്ത്രപരമായ പങ്കാളിത്തക്കരാറിൽ എൻ.ബി.കെ ഒപ്പുവെച്ചത്.
വിസയെ പ്രതിനിധീകരിച്ച് റീജനൽ മാനേജർ മലിക് അസ്സഫാറും എൻ.ബി.കെയെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ അലി ഫർദാനുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഈയടുത്ത് വിസ ക്രെഡിറ്റ് കാർഡുള്ള ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ പ്രഖ്യാപിക്കാനും എക്സ് ക്ലൂസിവ് ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യാനും കഴിഞ്ഞതായി മലിക് അസ്സഫാർ വ്യക്തമാക്കി. വിസയുമായി സഹകരിക്കുന്നതിന്റെ എല്ലാ ഗുണങ്ങളും ഉപഭോക്താക്കൾക്ക് കൂടുതലായി വരുംനാളുകളിൽ ലഭിക്കുമെന്ന് അലി ഫർദാനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.