നീറ്റ്: ആശങ്കയകറ്റണം -ഐ.സി.എഫ്
text_fieldsമനാമ: നീറ്റ് പരീക്ഷകേന്ദ്രങ്ങള്‍ ഒഴിവാക്കിയതിൽ പ്രവാസി വിദ്യാർഥികൾക്കുള്ള ആശങ്കയകറ്റണമെന്ന് ഐ.സി.എഫ്. പരീക്ഷകേന്ദ്രങ്ങള്‍ ഒഴിവാക്കിയതിനെ തുടർന്ന് ഗള്‍ഫിലെ ആയിരക്കണക്കിന് വിദ്യാർഥികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതിക്കും നീറ്റ് അധികൃതർക്കും ഐ.സി.എഫ് കത്തയച്ചു. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് സെന്ററുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാകുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ ലിസ്റ്റില്‍ എന്തുകൊണ്ടാണ് ഗള്‍ഫ് കേന്ദ്രങ്ങള്‍ ഒഴിവാക്കപ്പെട്ടതെന്ന് മനസ്സിലാകുന്നില്ലെന്ന് ഐ.സി.എഫ് കത്തില്‍ വ്യക്തമാക്കി. നീറ്റ് പരീക്ഷക്ക് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെ ഒഴിവാക്കിയ നടപടി പിന്‍വലിച്ച് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കയകറ്റണമെന്ന് കെ.സി. സൈനുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.