നെസ്റ്റോ ഗ്രൂപ് ഷോപ് ആൻഡ് വിൻ വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ് ബഹ്റൈൻ, സമ്മർസെയിലിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘നെസ്റ്റോ ഷോപ് ആൻഡ് വിൻ അപ് ടു വൺ കിലോ ഗോൾഡ്’ വിജയികളെ പ്രഖ്യാപിച്ചു. നാലു ഘട്ടങ്ങളായി നടന്ന നറുക്കെടുപ്പിൽ ഉപഭോക്താക്കൾക്ക് ഒരു കിലോ സ്വർണം വരെ നേടാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്.
മൂന്നുമാസം നീണ്ട പ്രമോഷനിൽ 46 ഉപഭോക്താക്കൾക്കാണ് സമ്മാനങ്ങൾ ലഭിച്ചത്. പ്രമോഷനിൽ വളരെ നല്ല പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്നും ലഭിച്ചതെന്ന് നെസ്റ്റോ ഗ്രൂപ് മാനേജ്മെന്റ് അറിയിച്ചു.
നെസ്റ്റോവിനോടുള്ള അതിയായ നന്ദിയും സന്തോഷവും ഉപഭോക്താക്കളും പ്രകടിപ്പിച്ചു. ഗുണനിലവാരമുള്ള ഉൽപന്നങ്ങളിലൂടെയും മത്സരാധിഷ്ഠിത വിലകളിലൂടെയും ഉയർന്ന നിലവാരമുള്ള ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനും മികച്ച ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.