പുതിയ അധ്യയന വർഷം: വാഹന ഗതാഗതം സുഗമമാക്കുന്നതിന് നടപടി
text_fieldsമനാമ: പുതിയ അധ്യയന വർഷം ഓഫ്ലൈനിൽ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. പ്രധാന നിരത്തുകളിൽ ഗതാഗതക്കുരുക്കില്ലാതെ യാത്ര സുഗമമാക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. സ്കൂൾ പ്രവർത്തനം ആരംഭിക്കുന്ന സമയത്തും അവസാനിക്കുന്ന സമയത്തും റോഡുകളിൽ കൂടുതൽ വാഹനങ്ങൾ ഇറങ്ങുന്നതുവഴി ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.
ഇതൊഴിവാക്കുന്നതിന് ട്രാഫിക് കൺട്രോൾ റൂം, സ്മാർട്ട് സിസ്റ്റം എന്നിവയെ ആശ്രയിച്ച് നടപടികൾ സ്വീകരിക്കും. രാവിലെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് നേരത്തെ പുറപ്പെടണമെന്നും റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ട്രാഫിക് വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സ്വകാര്യ സ്കൂളുകൾ സെപ്റ്റംബർ നാലിനും സർക്കാർ സ്കൂളുകൾ ഏഴിനുമാണ് തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.