കൊണോകാർപസ് മരം നടുന്നതിന് പുതിയ മാർഗനിർദേശം
text_fieldsമനാമ: കൊണോകാർപസ് മരം നടുന്നതിന് പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച്, സമീപത്തെ സേവനങ്ങളിൽനിന്നും അടിസ്ഥാന സൗകര്യങ്ങളിൽനിന്നും 10 മീറ്ററിൽ കുറയാത്ത അകലത്തിൽ കൊണോകാർപസ് മരം നടാം.
വലിയ വേരുകളുള്ള ഈ മരം ഭൂഗർഭ ജല പൈപ്പുകൾ, ഭിത്തികൾ, വൈദ്യുതി, ഫോൺ കേബിളുകൾ എന്നിവ തകർക്കാറുണ്ട്.
നിലവിൽ, പുതിയ കൊണോകാർപസ് മരങ്ങൾ നടുന്നത് നിരോധിച്ചിരിക്കുന്നു, എന്നിരുന്നാലും, നിലവിലുള്ളവ ഒരു പ്രശ്നമായി തുടരുന്നു.
കൊണോകാർപസ് മരം ഏതെങ്കിലും വിധത്തിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കുകയാണെങ്കിൽ, വൃക്ഷം നട്ടുപിടിപ്പിച്ച വ്യക്തി പരമാവധി ഒരു മാസത്തിനുള്ളിൽ വേരുകൾ നീക്കം ചെയ്യണം.
മരത്തിന്റെ വേര് നീക്കം ചെയ്തില്ലെങ്കിൽ മുനിസിപ്പാലിറ്റി മരം പിഴുതെടുക്കുകയും അതിന്റെ െചലവ് ഉത്തരവാദപ്പെട്ട വ്യക്തി നൽകുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.
പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല അഗ്രികൾചർ ആൻഡ് മറൈൻ റിസോഴ്സ് അണ്ടർ സെക്രട്ടറിക്കായിരിക്കും.
വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ്, അർബൻ പ്ലാനിങ് മന്ത്രാലയം നേരേത്ത കൊണോകാർപസ് മരത്തിന്റെ ഇറക്കുമതി, വിൽപന, നടൽ എന്നിവ നിരോധിച്ചിരുന്നു. എന്നാൽ, നിലവിലുള്ളവ നീക്കം ചെയ്യാൻ നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.