Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന്യൂ ​ഹൊ​റി​സോ​ൺ...

ന്യൂ ​ഹൊ​റി​സോ​ൺ സ്കൂ​ൾ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ, പി.​ടി.​എ അം​ഗ​ങ്ങ​ൾ സ്ഥാ​ന​മേ​റ്റു

text_fields
bookmark_border
ന്യൂ ​ഹൊ​റി​സോ​ൺ സ്കൂ​ൾ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ, പി.​ടി.​എ അം​ഗ​ങ്ങ​ൾ സ്ഥാ​ന​മേ​റ്റു
cancel
camera_alt

ന്യൂ ​ഹൊ​റി​സോ​ൺ സ്കൂ​ൾ സ്റ്റു​ഡ​ന്റ​സ് കൗ​ൺ​സി​ൽ, പി.​ടി.​എ സ്ഥാ​നാ​രോ​ഹ​ണ​ച​ട​ങ്ങി​ൽ​നി​ന്ന്

മ​നാ​മ: ന്യൂ ​ഹൊ​റി​സോ​ൺ സ്കൂ​ൾ 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ, സ്കൂ​ൾ ര​ക്ഷാ​ക​ർ​തൃ സ​മി​തി അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് അ​ഹ്ലി ക്ല​ബി​ൽ ന​ട​ന്നു.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ-​അ​പ്പ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് യാ​ക്കൂ​ബ് ലോ​റി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​ൺ ബ​ഹ്‌​റൈ​ൻ ഹോ​സ്പി​റ്റാ​ലി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ന്റ​ണി പൗ​ലോ​സ് വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു. ന്യൂ ​ഹൊ​റി​സോ​ൺ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ജോ​യ് മാ​ത്യൂ​സ്, സെ​ഗാ​യ കാ​മ്പ​സ്‌ പ്രി​ൻ​സി​പ്പ​ൽ നി​ർ​മ​ല ആ​ഞ്ച​ലോ​സ്, സി​ഞ്ച്, സെ​ഗ്‍യ കാ​മ്പ​സു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു .

ഹെ​ഡ് ബോ​യ്, ഹെ​ഡ് ഗേ​ൾ, ഹൗ​സ് ക്യാ​പ്റ്റ​ന്മാ​ർ, വൈ​സ് ക്യാ​പ്റ്റ​ന്മാ​ർ, വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സ​ബ്ജ​ക്ട് ക്ല​ബ് അം​ഗ​ങ്ങ​ൾ, ക്ലാ​സ് പ്രി​ഫെ​ക്ട്മാ​ർ എ​ന്നി​വ​രെ ബാ​ഡ്‌​ജ് അ​ണി​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ്രി​ൻ​സി​പ്പ​ൽ വ​ന്ദ​ന സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​ടി.​എ എ​ക്‌​സ്‌​കോം അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ഹെ​ഡ് ബോ​യ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ഹെ​ഡ് ഗേ​ൾ സെ​റ ഗീ​സ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Horizon School
News Summary - New Horizon School Student Council, PTA members in place
Next Story