ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി 105ാം സ്ഥാപകദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് 105ാം സ്ഥാപകദിനം ആഘോഷിച്ചു. മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും ആഘോഷ പരിപാടിയിൽ സംബന്ധിച്ചു. 1919 ജൂലൈയിൽ വളരെ ചെറിയരീതിയിൽ തുടങ്ങിയ സ്ഥാപനം ഇന്ന് 28 രാജ്യങ്ങളിലെ പ്രമുഖ ഇൻഷുറൻസ് ദാതാക്കളിൽ ഒന്നായി.ന്യൂ ഇന്ത്യ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അർപ്പണബോധവും സ്ഥിരോത്സാഹവുമാണ് ഈ വിജയത്തിനു പിന്നിലെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു കമ്പനി കെട്ടിപ്പടുക്കാൻ സഹായിച്ച ഉപഭോക്താക്കൾ, ജീവനക്കാർ, പങ്കാളികൾ എന്നിവർക്ക് ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണെന്ന് സി.ഒ.ഒ വി.വി. രാഘവൻ പറഞ്ഞു. കമ്പനി കൂടുതൽ ഇന്നവേഷൻ നടപടികൾ സ്വീകരിക്കും. എല്ലാ പങ്കാളികൾക്കും മികച്ചരീതിയിൽ സേവനം നൽകുന്നതും തുടരും. ന്യൂ ഇന്ത്യ അഷ്വറൻസ് ഒമാൻ 1975 മുതൽ ഒമാനിൽ സാന്നിധ്യമുണ്ടെന്നും അതിന്റെ 50ാം വാർഷികാഘോഷങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും (സി.എം.എ) പിന്തുണയും മാർഗനിർദേശവുമായി കൂടെയുണ്ടായിരുന്നു. ഒമാന്റെ ഇഷ്ടപ്പെട്ട ഇൻഷുർ കമ്പനിയായി ന്യൂ ഇന്ത്യയെ വളർത്തിക്കൊണ്ടുവരാൻ സഹായിച്ച സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിനോടും ഒമാനിലെ ജനങ്ങളോടും നന്ദി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.