ഒ.ഐ.സി.സി: ഗഫൂർ ഉണ്ണികുളം പ്രസിഡന്റ്, ബോബി പാറയിൽ വർക്കിങ് പ്രസിഡന്റ്
text_fieldsമനാമ: ബഹ്റൈൻ ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയുടെ സാന്നിധ്യത്തിൽ സംഘാടക ചുമതലയുള്ള ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അവതരിപ്പിച്ച പാനൽ അംഗീകരിക്കുകയായിരുന്നു.
ബഹ്റൈൻ പ്രസീഡിയം കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. പ്രസിഡന്റ് - ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് - ബോബി പാറയിൽ, വൈസ് പ്രസിഡന്റുമാർ - ഗിരീഷ് കാളിയത്ത്, ജവാദ് വക്കം, ചെമ്പൻ ജലാൽ, അഡ്വ. ഷാജി സാമുവൽ, നസിം തൊടിയൂർ, ജെയിംസ് കുര്യൻ, വിഷ്ണു കലഞ്ഞൂർ, സിൻസൺ പുലിക്കോട്ടിൽ, സുമേഷ് ആനേരി. ജനറൽ സെക്രട്ടറിമാർ - മനു മാത്യു (സംഘടന ചുമതല) രവി കണ്ണൂർ, ഷമീം കെ.സി, ജേക്കബ് തേക്ക്തോട്, ഇബ്രാഹിം അദ്ഹം, സൈദ് എം.എസ്, സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, ജീസൺ ജോർജ് ഓമല്ലൂർ.
സെക്രട്ടറിമാർ - രജിത് മൊട്ടപ്പാറ, റോബി തിരുവല്ല, രഞ്ജൻ കേച്ചേരി, സൈഫൽ മീരാൻ, നെൽസൺ വർഗീസ്, വർഗീസ് മോടയിൽ, ജെനു കല്ലുംപുറത്ത്, ജോണി താരശ്ശേരി, പ്രശാന്ത് പനച്ചമൂട്ടിൽ. ട്രഷറർ - ലത്തീഫ് ആയഞ്ചേരി, അസിസ്റ്റന്റ് ട്രഷറർ - ദാനിയേൽ തണ്ണിത്തോട്, ചാരിറ്റി സെക്രട്ടറി - ജോയ് ചുനക്കര, കൾചറൽ സെക്രട്ടറി -വിനോദ് ദാനിയേൽ, സ്പോർട്സ് സെക്രട്ടറി - ബിജു എം. ദാനിയേൽ, വെൽഫെയർ സെക്രട്ടറി - സിബി തോമസ് ചെമ്പന്നൂർ, ഓഡിറ്റർ - ജോൺസൻ കല്ലുവിളയിൽ. യോഗത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.