Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഹി​ദ്ദ് ഏ​രി​യ​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഹി​ദ്ദ് ഏ​രി​യ​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഹി​ദ്ദ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹി​ദ്ദ് ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം കെ.​പി.​എ ആ​സ്ഥാ​ന​ത്തു ന​ട​ന്നു. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ റോ​ജി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് സ​ജി കു​ള​ത്തി​ങ്ക​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സം​സാ​രി​ച്ചു.

ഏ​രി​യ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് പ​ന്മ​ന​യും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ ബ്രൈ​റ്റും അ​വ​ത​രി​പ്പി​ച്ചു. 2024-26 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ സ്മി​തീ​ഷ് ഗോ​പി​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. പു​തി​യ​താ​യി തി​ര​ഞ്ഞെ​ടു​ത്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബി​നു കു​ണ്ട​റ ന​ട​ത്തി.

പ്ര​സി​ഡ​ന്റ്: അ​ഖി​ൽ കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി: ബി​നു​മോ​ൻ ശി​വ​ദാ​സ​ൻ, ട്ര​ഷ​റ​ര്‍: ബ്രൈ​റ്റ് ജോ​ളി പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്റ്: രാ​ജേ​ഷ് പ​ന്മ​ന, ജോ:​സെ​ക്ര​ട്ട​റി വി​മ​ൽ മു​രു​കേ​ശ​ൻ. ഏ​രി​യ ക​മ്മി​റ്റി​യി​ല്‍നി​ന്ന് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​യാ​യി സ​ജി കു​ള​ത്തി​ങ്ക​ര​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​യു​ക്ത ട്ര​ഷ​റ​ര്‍ ബ്രൈ​റ്റ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Pravasi Association
News Summary - New leadership for Kollam Pravasi Association Hidd Area
Next Story