ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsമനാമ: കെ.പി.സി.സിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഹൂറ ചാരിറ്റി ഹാളിൽ നടന്ന കോഴിക്കോട് ജില്ല ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുത്തത്.
ജില്ല പ്രസിഡന്റായി ജാലിസ് കുന്നത്ത്കാട്ടിൽ, ജില്ല ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് പാനായി, ട്രഷററായി പ്രദീപ് മൂടാടി, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ദേശീയ സമിതി അംഗങ്ങളായി ഗഫൂർ ഉണ്ണികുളം, ലത്തീഫ് ആയഞ്ചേരി, ഷമീം കെ.സി, പ്രദീപ് പി.കെ, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ജോണി താമരശ്ശേരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ബിജുപാൽ സി.കെ, സുരേഷ് മണ്ടോടി, നൗഷാദ് കുരുടിവീട്, ഫൈസൽ പട്ടാണ്ടി, റഷീദ് മുയിപ്പോത്ത്, അനിൽകുമാർ കൊടുവള്ളി, കുഞ്ഞഹമ്മദ് കെ.ഡി എന്നിവരും സെക്രട്ടറിമാരായി പ്രഭുൽ ദാസ്, വിൻസന്റ് തോമസ്, തസ്തീക്കർ, വാജിദ്, ഉസ്മാൻ ടി.പി, അഷ്റഫ്, തുളസിദാസ്, അബ്ദുൽ റഷീദ് പി.വി, മുനീർ പേരാമ്പ്ര, മുബീഷ് കോക്കല്ലൂർ, ഷാജി പി.എം എന്നിവരെയും കൾചറൽ വിഭാഗം സെക്രട്ടറിയായി സുബിനാസ് കിട്ടു, സ്പോർട്സ് വിഭാഗം സെക്രട്ടറിയായി റോഷ്ജിത്, ചാരിറ്റി സെക്രട്ടറിയായി സുരേഷ് പി.പി, അസിസ്റ്റന്റ് ട്രഷററായി സഹൽ പിലാത്തോട്ടത്തിൽ എന്നിവരെയും ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി അലിക്കോയ, ബാലകൃഷ്ണൻ മുയിപ്പോത്ത്, സലാം മുയിപ്പോത്ത്, അസീസ് മൂലാട്, ഷൈജാസ്, ശിവദാസൻ പുതുപ്പണം, രാജീവൻ അരൂർ, അഖിൽ മോകേരി, രവീന്ദ്രൻ, ബിജു, അസി, അഷ്റഫ് മാർക്കറ്റ്, ഇഖ്ബാൽ തലയാട്, നൗഷാദ് എം.കെ, ഗിരീഷ് കാവുന്തറ, ബിജു കെ, സന്ധ്യ രഞ്ജൻ, സൂര്യ രജിത്, ഷൈനി ജോണി എന്നിവരെയും തെരഞ്ഞെടുത്തതായി ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.