വില്യാപള്ളി മുസ്ലിം ജമാഅത്ത് ബഹ്റൈൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsശരീഫ് ഹാജി കോറോത്ത്, എ.പി. ഫൈസൽ, പി.പി. ഹാഷിം ഹാജി, ഇസ്ഹാഖ് കോറോത്ത്
മനാമ: വില്യാപള്ളി മുസ്ലിം ജമാഅത്ത് ബഹ്റൈൻ കമ്മിറ്റി 2025-26 വർഷ കാലയളവിലേക്കുള്ള കൗൺസിൽ യോഗം മനാമ എമിറേറ്റ്സ് ടവറിൽ ചേർന്നു. യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് ശരീഫ് കൊറോത് അധ്യക്ഷനായിരുന്നു. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ അനറത്ത് ഹമീദ് ഹാജി, കെ.പി ഇബ്രാഹിം, താനിയുള്ളതിൽ ഹമീദ് ഹാജി എന്നിവർക്ക് സ്വീകരണം നൽകി. ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് പി.കെ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കുകയും യോഗം പാസാക്കുകയും ചെയ്തു.
പുതിയ വർഷത്തെ ഭാരവാഹികളായി എം.എം.എസ് ഇബ്രാഹിം (മുഖ്യ രക്ഷാധികാരി), കൂടത്തിൽ മൂസ ഹാജി, അനറത്ത് ബഷീർ, മജീദ് ഹാജി കിങ് കറക്, അബ്ദുല്ല ഹാജി തണൽ, സലാം ഹാജി കുന്നോത്ത്, തൈകുറ്റി ബഷീർ, സലീം കുറിഞ്ഞാലിയോട് മൂസ അമരാവതി (രക്ഷാധികാരികൾ), ശരീഫ് കൊറോത്ത് (പ്രസിഡന്റ്), എ.പി ഫൈസൽ (ജനറൽ സെക്രട്ടറി), പി.പി ഹാഷിം ഹാജി (ട്രഷറർ), ഇസ്ഹാഖ് പി.കെ (ഓർഗനൈസിങ് സെക്രട്ടറി), എൻ.കെ മൂസ ഹാജി (സീനിയർ വൈസ് പ്രസിഡന്റ്), ഹമീദ് ഹാജി താനിയുള്ളതിൽ, കുഞ്ഞമ്മദ് ചാലിൽ, കരീം ഹാജി നെല്ലൂർ, സഹീർ പി, ശിഹാബ് ടി.ടി, നിസാർ വീരാളി (വൈസ് പ്രസിഡന്റുമാർ), അനസ് എലത്ത്, അഫ്സൽ മയ്യന്നൂർ, അസ്മിൽ വില്യാപ്പള്ളി, ഷമീം എം.എം.സ്, ഫായിസ് എൻ.കെ കുറിഞ്ഞാലിയോട്, ശരീഫ് അരീക്കോത്ത്, റസാഖ് മയ്യന്നൂർ (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
എ.പി ഫൈസൽ സ്വാഗതവും ഇസ്ഹാഖ് പി.കെ നന്ദിയും പറഞ്ഞു. നിരവധി സേവന പ്രവർത്തനങ്ങളാണ് വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് നടത്തിവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.